Advertisment

മാര്‍ച്ച് മധ്യം മുതല്‍ കുവൈറ്റ് വിട്ടത് 34634 പ്രവാസികള്‍

New Update

publive-image

Advertisment

കുവൈറ്റ് സിറ്റി: മാര്‍ച്ച് മധ്യം മുതല്‍ കുവൈറ്റ് വിട്ടത് 34634 പ്രവാസികളാണെന്ന് അധികൃതര്‍ വെളിപ്പെടുത്തി. റെസിഡന്‍സി നിയമം ലംഘിച്ച പ്രവാസികളും ഇതില്‍ ഉള്‍പ്പെടുന്നു.

കഴിഞ്ഞ ദിവസം വരെയുള്ള കണക്കുകള്‍ പ്രകാരമാണിത്. കഴിഞ്ഞ വെള്ളിയാഴ്ച വരെയുള്ള വിവരങ്ങളുടെ അടിസ്ഥാനത്തില്‍ 8000 ഈജിപ്തുകാരാണ് കുവൈറ്റ് വിട്ടതെന്ന് ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡിജിസിഎ) വ്യക്തമാക്കി.

ഈജിപ്തുകാരായ പ്രവാസികള്‍ക്ക് പോകാന്‍ വിദേശകാര്യ മന്ത്രാലയത്തിന്റെയും ഡിജിസിഎയുടെയും സഹകരണത്തോടെ മേയ് അഞ്ചിനായിരുന്നു വിമാനസര്‍വീസുകള്‍ തുടങ്ങിയത്.

കഴിഞ്ഞ ചൊവ്വാഴ്ച മാത്രം രാജ്യം വിട്ടത് 969 പ്രവാസികളാണെന്നും അധികൃതര്‍ വ്യക്തമാക്കി. 435 യാത്രക്കാരുമായി ഇന്ത്യയിലേക്ക് മൂന്ന് ജസീറ എയര്‍വേസായിരുന്നു അന്ന് സര്‍വീസ് നടത്തിയത്.

ഇതില്‍ രണ്ടെണ്ണം കേരളത്തിലേക്കും ഒരെണ്ണം പഞ്ചാബിലേക്കുമായിരുന്നു പോയത്. കൂടാതെ 334 യാത്രക്കാരുമായി ബംഗ്ലാദേശിലേക്കും 200 യാത്രക്കാരുമായി ദോഹയിലേക്കും സര്‍വീസ് നടത്തിയിരുന്നു.

Advertisment