Advertisment

കുവൈറ്റില്‍ റിക്രൂട്ടിംഗ് ഏജന്‍സിയുടെ ചതിയില്‍പെട്ട് കുടുങ്ങിയത് 35 ഇന്ത്യാക്കാര്‍ ; എല്ലാവരും കര്‍ണ്ണാടക സ്വദേശികള്‍

New Update

കുവൈറ്റ് : കുവൈറ്റില്‍ കര്‍ണ്ണാടകയില്‍ നിന്നുള്ള 35 യുവാക്കള്‍ തൊഴില്‍ തട്ടിപ്പിനിരയായതായി റിപ്പോര്‍ട്ട് . ഇന്ത്യന്‍ വെബ്‌പോര്‍ട്ടലായ ഡെയ്ജിവേള്‍ഡാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

Advertisment

publive-image

തട്ടിപ്പിനിരകളായ 35 പേരും മംഗളൂരു സ്വദേശികളാണ്, കുവൈറ്റില്‍ മികച്ച ശമ്പളത്തില്‍ ഒരു തൊഴില്‍ ഏജന്‍സിയാണ് ഇവര്‍ക്ക് ജോലി വാഗ്ദാനം ചെയ്തത്. ഇത് വിശ്വസിച്ച് ഇവര്‍ ഒരോരുത്തരും 65000 രൂപ വീതം ഏജന്‍സിയ്ക്ക് കൈമാറിയിരുന്നു.

ഒരു പ്ലേസ്‌മെന്റ് ഏജന്‍സി വഴി തൊഴില്‍ വിസയിലാണ് തങ്ങള്‍ കുവൈറ്റിലെത്തിയതെന്നും എന്നാല്‍ കുവൈറ്റിലെത്തിയ ശേഷമാണ് തങ്ങള്‍ കബളിപ്പിക്കപ്പെട്ട വിവരം അറിയുന്നതെന്നും ഇവര്‍ പറയുന്നു .

കഴിഞ്ഞ ആറ് മാസമായി കുവൈറ്റില്‍ തങ്ങള്‍ ദുരുത ജീവിതം നയിക്കുകയാണെന്നും ഇവര്‍ പറയുന്നു. ശമ്പളം ആവശ്യപ്പെടുമ്പോള്‍ തങ്ങളെ ജയിലിലാക്കുമെന്നാണ് കമ്പനിയുടെ ഭീഷണിയെന്നും ഇവര്‍ പറയുന്നു.

kuwait kuwait latest
Advertisment