Advertisment

പ്രധാനമന്ത്രിയുടെ പാകിസ്ഥാൻ പരാമർശത്തിൽ വിശദീകരണവുമായി കേന്ദ്ര സർക്കാര്‍

New Update

publive-image

ദില്ലി: പ്രധാനമന്ത്രിയുടെ പാകിസ്ഥാൻ പരാമർശത്തിൽ വിശദീകരണവുമായി കേന്ദ്ര സർക്കാര്‍. മൻമോഹൻ സിംഗിന്റെയോ ഹമീദ് അൻസാരിയുടേയോ ദേശസ്നേഹത്തെ പ്രധാനമന്ത്രി ചോദ്യം ചെയ്തിട്ടില്ലെന്ന് ജെയ്റ്റ്ലി രാജ്യസഭയിൽ വിശദമാക്കി. ഇതിനെ തുടര്‍ന്ന് ഇരു വിഭാഗവും സമവായത്തിലെത്തി. ജെയ്റ്റ്ലിയുടെ വിശദീകരണത്തിന് നന്ദി രേഖപ്പെടുത്തി ഗുലാം നബി ആസാദ് പ്രധാനമന്ത്രിയെ അപമാനിക്കുന്ന പ്രസ്താവനകൾ തങ്ങുടെ ഭാഗത്ത് നിന്നും ഉണ്ടാകില്ലെന്ന് ഉറപ്പ് നല്‍കി. മൻമോഹൻ സിംഗും ഗുലാം നബി ആസാദും ഉന്നത ശ്രേണിയിലുള്ളവരെന്ന്  ജെയ്റ്റ്ലി കൂട്ടിച്ചേര്‍ത്തു.

arun jaitly gulam nabi azad man mohansingh
Advertisment