Advertisment

'ട്രംപിന്റെ അമേരിക്കയല്ല ഇപ്പോഴുളളത്' ;സിറിയയില്‍ ബോംബാക്രമണം നടത്തി യു.എസ്‌; ഇറാന്‌ മുന്നറിയിപ്പ്‌

New Update

വാഷിങ്‌ടണ്‍: യു.എസ്‌ പ്രസിഡന്റായി ജോ ബൈഡന്‍ ചുമതലയേറ്റ്‌ ഒരു മാസം പിന്നിടുന്ന സമയത്ത്‌ സിറിയയില്‍ ബോംബാക്രമണം നടത്തി അമേരിക്ക. ഇറാന്‍ പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന തീവ്രവാദ സംഘങ്ങള്‍ക്ക്‌ നേരെയാണ്‌ ബോംബാക്രമണം. പരിമിതമായ ശേഷിയിലാണ്‌ അമേരിക്ക ആക്രമണം നടത്തിയതെന്നും ആളപായം ഉണ്ടായതായി വിവരം ലഭിച്ചിട്ടില്ലെന്നും വാര്‍ത്ത ഏജന്‍സി റോയിട്ടേഴ്‌സ്‌ റിപ്പോര്‍ട്ട്‌ ചെയ്യുന്നു.

Advertisment

publive-image

കിഴക്കന്‍ സിറിയയിലെ ഇറാനിയന്‍ പിന്തുണയുളള ഭീകരവാദ സംഘങ്ങള്‍ക്ക്‌ നേരെ കഴിഞ്ഞദിവസം ഉണ്ടായ ബോംബാക്രമണം യു.എസ്‌ പ്രസിഡന്റ്‌ ജോ ബൈഡന്റെ അനുമതിയോടെ ആയിരുന്നുവെന്ന്‌ പെന്റഗണ്‍ വക്താവ്‌ ജോണ്‍ കിര്‍ബി സ്ഥിരീകരിച്ചു.

ഹിസ്‌ബുളളയടക്കം നിരവധി ഭീകരസംഘടനകളാണ്‌ സിറിയ ഇറാന്‍ അതിര്‍ത്തിയോട്‌ ചേര്‍ന്ന്‌ പ്രവര്‍ത്തിക്കുന്നത്‌. അധികാരമേറ്റതിനുശേഷം ഇറാനുമായി സമാധാന ചര്‍ച്ചകള്‍ ആരംഭിക്കുമെന്ന്‌ ബൈഡന്‍ സൂചന നല്‍കിയതിനു പിന്നാലെയാണ്‌ ഇറാന്റെ പിന്തുണയുളള ഭീകരസംഘടനകള്‍ക്ക്‌ നേരെ വ്യോമാക്രമണം അമേരിക്ക നടത്തിയത്‌.

ട്രംപിന്റെ അമേരിക്കയല്ല ഇപ്പോഴുളളതെന്ന്‌ ഓര്‍മപ്പെടുത്താനാണ്‌ ഇത്തരം നീക്കങ്ങള്‍ നടത്തുന്നതെന്ന്‌ യു.എസ്‌ സൈനിക ഉദ്യോഗസ്ഥന്‍ പറഞ്ഞു. എന്നാല്‍ സിറിയയില്‍ അമേരിക്ക നടത്തിയ ബോംബാക്രമണം ഇറാനുമായുളള ബന്ധത്തെ എങ്ങനെ സ്വാധീനിക്കുമെന്ന്‌ നിരീക്ഷിക്കുകയാണ്‌ ലോകം.

donald trump jo baiden
Advertisment