Advertisment

ജോലി നഷ്ടപ്പെടുമോയെന്ന ആശങ്കയും വിഷാദവും; കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന മാധ്യമപ്രവര്‍ത്തകന്‍ ആശുപത്രിയുടെ നാലാം നിലയില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്തു; ജീവനൊടുക്കിയത് സുഖം പ്രാപിച്ച് വരുന്നതിനിടെ; വിഷാദ സന്ദേശങ്ങള്‍ അയച്ചിരുന്നതായി സുഹൃത്തുക്കള്‍

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

publive-image

Advertisment

ന്യൂഡല്‍ഹി: കൊവിഡ് ബാധിച്ച് ഡല്‍ഹി എയിംസില്‍ ചികിത്സയിലായിരുന്ന മാധ്യമപ്രവര്‍ത്തകന്‍ ആശുപത്രിയുടെ നാലാം നിലയില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്തു. ദൈനിക് ഭാസ്‌കര്‍ പത്രത്തിലെ തരുണ്‍ സിസോദിയ (37) ആണ് മരിച്ചത്.

തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ടു മണിയോടെ തന്റെ മുറിയില്‍ നിന്ന് പുറത്തേക്ക് ഓടിയ തരുണ്‍ നാലാം നിലയില്‍ നിന്ന് താഴേക്ക് ചാടുകയായിരുന്നു. ഉടന്‍ തന്നെ ഇദ്ദേഹത്തെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

സുഖംപ്രാപിച്ച് വരുന്നതിനിടെയാണ് തരുണ്‍ ആത്മഹത്യ ചെയ്തതെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. ഐസിയുവില്‍ നിന്ന് ജനറല്‍ വാര്‍ഡിലേക്ക് മാറ്റാനിരിക്കെയാണ് ആത്മഹത്യ ചെയ്തത്.

കടുത്ത വിഷാദരോഗം നേരിട്ടിരുന്ന ഇദ്ദേഹം മനോരോഗവിദഗ്ധനെ കണ്ടിരുന്നതായും ഡോക്ടര്‍മാര്‍ അറിയിച്ചു. സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോയിരുന്ന തരുണ്‍ ജോലി നഷ്ടപ്പെടുമോയെന്ന ആശങ്കയിലായിരുന്നെന്നും കടുത്ത മാനസിക സംഘര്‍ഷത്തിലൂടെയാണ് കടന്നുപോയിരുന്നതെന്നും സുഹൃത്തുക്കള്‍ പറഞ്ഞു.

രോഗബാധിതനായതിനെ തുടര്‍ന്ന് പരിഭ്രാന്തിയിലായ തരുണ്‍ സുഹൃത്തുക്കള്‍ക്കും സഹപ്രവര്‍ത്തകര്‍ക്കും വിഷാദ സന്ദേശങ്ങള്‍ അയച്ചിരുന്നു.

Advertisment