Advertisment

തമിഴ്‌നാട്ടില്‍ കൊവിഡ് ബാധിതരുടെ എണ്ണം തൊണ്ണൂറായിരം പിന്നിട്ടു; പുതിയതായി രോഗം സ്ഥിരീകരിച്ചത് 3943 പേര്‍ക്ക്; ഇന്ന് സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിച്ചത് 60 പേര്‍; ഉന്നത വിദ്യാഭ്യാസ മന്ത്രിക്കും കൊവിഡ് സ്ഥിരീകരിച്ചു

New Update

publive-image

Advertisment

ചെന്നൈ: തമിഴ്‌നാട്ടില്‍ കൊവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്നു. ഉന്നത വിദ്യാഭ്യാസ മന്ത്രി കെ.പി. അന്‍പഴകന്‍ ഉള്‍പ്പെടെ 3943 പേര്‍ക്കാണ് പുതിയതായി രോഗം സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്തെ കൊവിഡ് ബാധിതരുടെ എണ്ണം 90167 ആയി.

തമിഴ്‌നാട്ടില്‍ 24 മണിക്കൂറിനിടെ കൊവിഡ് ബാധിച്ച് മരിച്ചത് 60 പേരാണ്. ഇതോടെ സംസ്ഥാനത്തെ മരണസംഖ്യ 1201 ആയി.

ചെന്നൈയില്‍ മാത്രം 2358 പേര്‍ക്കാണ് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത്. 42 മരണവും റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ ചെന്നൈയിലെ രോഗബാധിതരുടെ എണ്ണം 58327 ആയും മരണസംഖ്യ 885 ആയും വര്‍ധിച്ചു.

2325 പേരാണ് ഇന്ന് തമിഴ്‌നാട്ടില്‍ രോഗമുക്തി നേടിയത്. 50074 പേരുടെ രോഗം ഇതുവരെ ഭേദമായിട്ടുണ്ട്. 38892 പേര്‍ നിലവില്‍ ചികിത്സയിലാണ്.

അതേസമയം, കൊവിഡ് ബാധിതനായ മന്ത്രി അന്‍പഴകന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. ഇദ്ദേഹം രോഗലക്ഷണങ്ങളൊന്നും പ്രകടിപ്പിച്ചിരുന്നില്ല. ഒരാഴ്ചയായി നിരീക്ഷണത്തിലായിരുന്നു.

Advertisment