കര്‍ണാടകയില്‍ രണ്ടാംഘട്ട വോട്ടെടുപ്പിന് മുമ്പായി നാല് കോടിയോളം രൂപ പിടിച്ചെടുത്തു ; നോട്ടുകെട്ടുകള്‍ ടയറിനുള്ളില്‍ ഒളിപ്പിച്ച നിലയിൽ

ന്യൂസ് ബ്യൂറോ, ഡല്‍ഹി
Sunday, April 21, 2019

ബംഗളൂരു: കര്‍ണാടകയില്‍ രണ്ടാംഘട്ട വോട്ടെടുപ്പിന് മുമ്പായി ആദായ നികുതി വകുപ്പും പൊലീസും സംയുക്തമായി നടത്തിയ പരിശോധനയില്‍ അനധികൃതമായി സൂക്ഷിച്ച നാല് കോടിയോളം രൂപ പിടിച്ചെടുത്തു. ബം​ഗളൂരുവിൽനിന്ന് ഷിമോ​ഗയിലേക്കും ഭദ്രാവതിയിലേക്കും കടത്തുന്നതിനിടെ വാഹനത്തിൽ സൂക്ഷിച്ചിരുന്ന ടയറിനുള്ളിൽ നിന്നാണ് പണം പിടികൂടിയതെന്ന് ആദായ നികുതി വകുപ്പ് വ്യക്തമാക്കി.

ടയറിനുള്ളിൽനിന്നും 2000 രൂപ നോട്ടുകെട്ടുകളാണ് പിടികൂടിയത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഉദ്യോഗസ്ഥർ പരിശോധന നടത്തിയത്.

ഭദ്രാവതിയിൽ വാഹനപരിശോധനയിൽ മാത്രം 2.3 കോടി രൂപ പിടികൂടി. ബാഗൽകോട്ടിൽ ഒരുകോടിയിലധികം രൂപയും വിജയപുരയിൽ 10 ലക്ഷം രൂപയും പിടിച്ചു.

×