കുവൈറ്റില്‍ പ്രവാസി യുവാവിനെ കൊള്ളയടിച്ച അഞ്ച് പേര്‍ പിടിയില്‍ : അറസ്റ്റിലായവരില്‍ രണ്ടു പേര്‍ പൊലീസുകാര്‍

ന്യൂസ് ബ്യൂറോ, കുവൈറ്റ്
Friday, March 15, 2019

കുവൈറ്റ് : കുവൈറ്റില്‍ പ്രവാസി യുവാവിനെ കൊള്ളയടിച്ച അഞ്ച് പേര്‍ പിടിയില്‍യ നാലു സ്വദേശികളെയും ഒരു സൗദിക്കാരനെയുമാണ് പിടികൂടിയത്. ഇവരില്‍ രണ്ടു പേര്‍ പൊലീസുകാരാണെന്നാണ് റിപ്പോര്‍ട്ട്.

സാല്‍മിയയില്‍ വച്ച് കുറച്ചു പേര്‍ തന്നെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി കവര്‍ച്ച നടത്തിയെന്ന ശ്രീലങ്കന്‍ യുവാവിന്റെ പരാതിയെ തുടര്‍ന്നാണ് അന്വേഷണം നടത്തി പ്രതികളെ പിടികൂടിയത്.

അന്വേഷണത്തില്‍ പ്രതികളുടെ കൈവശം ഉണ്ടായിരുന്നത് കളിത്തോക്കായിരുന്നുവെന്ന് കണ്ടെത്തി.

×