Advertisment

കുവൈറ്റിലെ ഫത്വ-നിയമനിര്‍മ്മാണ വകുപ്പില്‍ 400 ഓളം അഭിഭാഷകരെ ഉടന്‍ നിയമിക്കും

New Update

കുവൈറ്റ് : കുവൈറ്റിലെ ഫത്വ-നിയമനിര്‍മ്മാണ വകുപ്പില്‍ 400 ഓളം അഭിഭാഷകരെ ഉടന്‍ നിയമിക്കുമെന്ന് റിപ്പോര്‍ട്ട്. സ്വദേശികളായ അഭിഭാഷകരെയാകും നിയമിക്കുക .അല്‍ ഖബാസ് പത്രമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

Advertisment

publive-image

അഭിഭാഷക തസ്തികകളിലേക്ക് നിയമിക്കുന്നവരുടെ പേരുവിവരങ്ങള്‍ കാബിനറ്റ് അഫയേഴ്‌സ് മന്ത്രിയും ഉപപ്രധാനമന്ത്രിയുമായ അനസ് അല്‍ സലേഹിന്റെ അംഗീകാരത്തിനായി കൈമാറിയിരിക്കുകയാണെന്ന് അധികൃതര്‍ വെളിപ്പെടുത്തി.

മന്ത്രി വിദേശയാത്രാ പര്യടനം കഴിഞ്ഞ് മടങ്ങിയെത്തുന്നതോടെ അടുത്ത ആഴ്ച്ച നിയമനം നടത്താനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അധികൃതര്‍ വെളിപ്പെടുത്തി.

kuwait kuwait latest
Advertisment