Advertisment

ജോൺ എം അബ്രഹാം ഒമഹയിൽ അന്തരിച്ചു

New Update

publive-image

Advertisment

ഒമഹ (നെബ്രസ്ക്ക): ജോൺ മറ്റക്കൽ അബ്രഹാം (ജോണി–88) ഒമഹയിൽ അന്തരിച്ചു. പരേതരായ എ ജി അബ്രഹാം, ഏലിയാമ്മ അബ്രഹാം ദമ്പതികളുടെ മകനാണ് പരേതൻ. കോയ്പുറം മറ്റക്കൽ കുടുംബാംഗമാണ്.

ഭാര്യ: ലീല ജോൺ അബ്രഹാം (കുഞ്ഞുമോൾ). മക്കൾ: എൽസി വെർമ്പിക്ക് – ഡേവിഡ്, വെർമ്പിക്ക്, ജോയ്സ ഗാർഡനർ – ഗ്ലൻ ഗാർഡനർ, ജോസഫ് അബ്രഹാം – സാലി അബ്രഹാം.  ജേക്കബ്, ജോസഫ്, സൂസമ്മ, തങ്കമണി, വർഗീസ്, മാത്യു എന്നിവർ സഹോദരങ്ങളാണ്.

ഓഗസ്റ്റ് 29 ശനി രാവിലെ 10 മുതൽ 10.45 വരെ ഫോറസ്റ്റ് ലോൺ ഫൂണറൽ ഹോമില്‍ ദര്‍ശനത്തിനു വച്ചശേഷം ഫോറസ്റ്റ് ലോൺ സെമിത്തേരിയിൽ സംസ്ക്കാരം.

വാർത്ത: പി. പി. ചെറിയാൻ

 

 

obit news
Advertisment