Advertisment

വയനാട്ടില്‍ ചെള്ളുപനി ബാധിച്ച് വീട്ടമ്മ മരിച്ചു

New Update

publive-image

Advertisment

കല്‍പ്പറ്റ: ചെള്ളുപനി ബാധിച്ച് വീട്ടമ്മ മരിച്ചു. മാനന്തവാടി തവിഞ്ഞാല്‍ വിമലനഗര്‍ കപ്പലുമാക്കല്‍ കെ.സി. ജോസഫിന്റെ ഭാര്യ സോഫിയ (49) ആണ് മരിച്ചത്.

ജൂണ്‍ ആറിനാണ് സോഫിയക്ക് പനി തുടങ്ങിയത്. എട്ടിന് തലപ്പുഴയിലെ സ്വകാര്യ ക്ലിനിക്കിലും തുടര്‍ന്ന് 11ന് മാനന്തവാടിയിലെ സ്വകാര്യ ആശുപത്രിയിലും ചികിത്സ തേടിയിരുന്നു.

രോഗം ഭേദമാകാത്തതിനെ തുടര്‍ന്ന് പിന്നീട് കണ്ണൂര്‍ ആസ്റ്റര്‍ മിംസ് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും തിങ്കളാഴ്ച പുലര്‍ച്ചെ മരിക്കുകയായിരുന്നു.

തൊഴിലുറപ്പ് തൊഴിലാളിയായിരുന്നു ഇവര്‍. സിയ, ശില്പ എന്നിവരാണ് മക്കള്‍. ഈ വര്‍ഷം രണ്ടു പേരാണ് ജില്ലയില്‍ ചെള്ളുപനി ബാധിച്ച് മരിച്ചത്.

Advertisment