Advertisment

കുവൈറ്റില്‍ ഭിക്ഷാടനം നടത്തിയ അഞ്ച് അറബ് വംശജര്‍ പിടിയില്‍

author-image
ന്യൂസ് ബ്യൂറോ, കുവൈറ്റ്
Updated On
New Update

കുവൈറ്റ് : കുവൈറ്റില്‍ ഭിക്ഷാടനം നടത്തിയ അഞ്ച് അറബ് വംശജര്‍ പിടിയില്‍ . സ്വദേശികളുടെ പരാതിയെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് യാചകരെ പിടികൂടിയത്.

Advertisment

publive-image

പിടിയിലായ ഭിക്ഷാടകരില്‍ രണ്ടു പേര്‍ മൂന്ന് വയസ്സ് മാത്രം പ്രായമുള്ള രണ്ട് കുട്ടികളാണ്. ഇവരെ രാജ്യത്തെ ഒരു വാണിജ്യ കോംപ്ലക്‌സില്‍ നിന്നാണ് പിടികൂടിയത്. കഴിഞ്ഞ മൂന്ന് മാസമായി ഭിക്ഷാടകരുടെ ശല്യം വര്‍ധിച്ചു വരികയാണെന്ന പരാതിയെ തുടര്‍ന്നാണ് പരിശോധന നടത്തിയത്.

കഴിഞ്ഞ മൂന്ന് മാസത്തിനിടെ വിവിധ രാജ്യക്കാരായ 25 ഭിക്ഷാടകരെ പിടികൂടി നാടുകടത്തിയതായും ആഭ്യന്തരമന്ത്രാലയം അറിയിച്ചു.

kuwait kuwait latest
Advertisment