കോവിഡ് വാക്‌സിന്‍ സ്വീകരിക്കുന്നവര്‍ക്ക് 5 മില്ല്യണ്‍ ഡോളര്‍ ലോട്ടോ ടിക്കറ്റ്

New Update

publive-image

ന്യുയോര്‍ക്ക്: മെയ് 24 ന് ആരംഭിക്കുന്ന ആഴ്ചയില്‍ ന്യുയോര്‍ക്ക് സംസ്ഥാനത്ത് കോവിഡ് വാക്‌സിന്‍ സ്വീകരിക്കുന്നവര്‍ക്ക് 5 മില്ല്യണ്‍ ഡോളറിന്റെ ലോട്ടോ ടിക്കറ്റ് ലഭിക്കുമെന്ന് വ്യാഴാഴ്ച നടത്തിയ പ്രസ്താവനയില്‍ ന്യുയോര്‍ക്ക് ഗവര്‍ണര്‍ ആന്‍ഡ്രു കുമോ.

Advertisment

ഭാഗ്യമുള്ളവര്‍ക്ക് ഇത്രയും തുക ലഭിക്കുമെന്നും ഗവര്‍ണര്‍ പറഞ്ഞു. ന്യുയോര്‍ക്കില്‍ വാക്‌സിന്‍ സ്വീകരിക്കുന്നവരുടെ എണ്ണം കുറഞ്ഞു പോയതിനെ തുടര്‍ന്ന് പ്രോത്സാഹനമായിട്ടാണ് ഇങ്ങനെ ലോട്ടറി ടിക്കറ്റു നല്‍കാന്‍ തീരുമാനിച്ചതെന്നും ഗവര്‍ണര്‍ ചൂണ്ടിക്കാട്ടി.

publive-image

20 ഡോളര്‍ വിലയുള്ള ഫ്രീബീ സക്‌റാച് ഓഫ് ടിക്കറ്റുകളാണ് ഓരോരുത്തര്‍ക്കും ലഭിക്കുക. ന്യുയോര്‍ക്ക് സ്റ്റേറ്റ് ലോട്ടറി മെഗാ മള്‍ട്ടിപ്ലെയര്‍ ടിക്കറ്റുകളാണിവ.

സംസ്ഥാനത്തിന്റെ നേരിട്ടുള്ള നിയന്ത്രണത്തില്‍ 23 മാസ് വാക്‌സിനേഷന്‍ സെന്ററുകളാണ് വിവിധ വിഭാഗങ്ങളില്‍ പ്രവര്‍ത്തിക്കുന്നത്.

സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് ഹെല്‍ത്ത് ഡാറ്റയനുസരിച്ച് കഴിഞ്ഞ ആഴ്ചകളില്‍ വാക്‌സിനേഷന്‍ സ്വീകരിക്കുന്നവരുടെ സംഖ്യ വളരെയധികം കുറഞ്ഞു പോയിട്ടുണ്ട്.

ഏപ്രില്‍ പന്ത്രണ്ടിന് ശേഷമുള്ള ആഴ്ചകളില്‍ വാക്‌സിനേറ്റ് ചെയ്തവരുടെ എണ്ണത്തില്‍ 43 ശതമാനമാണ് കുറവ് വന്നിട്ടൂള്ളതെന്ന് ഗവര്‍ണര്‍ പറഞ്ഞു.

ന്യുയോര്‍ക്ക് സാധാരണ നിലയിലേക്ക് മടങ്ങിവരുന്ന സാഹചര്യത്തില്‍ വാക്‌സിനേറ് ചെയ്തവരുടെ എണ്ണത്തിലും വര്‍ദ്ധനവുണ്ടാകേണ്ടതുണ്ടെന്ന് ഗവര്‍ണര്‍ പറഞ്ഞു.

us news
Advertisment