Advertisment

ഹരിയാനയില്‍ അഞ്ചു വയസ്സുകാരിയുടെ മൃതദേഹം കഴുത്തറുത്ത നിലയില്‍ ഓടിയില്‍; പീഡനത്തിന് ഇരയായെന്ന് സംശയം

New Update

ഹരിയാന : ഹരിയാനയിലെ യമുനനഗറില്‍ അഞ്ചു വയസ്സുകാരിയെ കഴുത്തറുത്ത് കൊലപ്പെടുത്തി ഓടയില്‍ തള്ളി. കൊല്ലപ്പെടുന്നതിന് മുന്‍പ് കുട്ടി ലൈംഗികാതിക്രമത്തിന് ഇരയായോ എന്നും സംശയമുണ്ട്.

Advertisment

സംഭവവുമായി ബന്ധപ്പെട്ട് കിസ്രാബാദില്‍ നാലു പേര്‍ കസ്റ്റഡിയില്‍ ആയിട്ടുണ്ട്. കുട്ടിയുടെ മൃതദേഹത്തില്‍ പരുക്കുകളുണ്ടെന്നും ലൈംഗികാതിക്രമം നടന്നതിന്റെ സൂചനയാണെന്നും പോലീസ് വ്യക്തമാക്കി. വിഷയം ഗൗരവമായാണ് എടുക്കുന്നത്. അന്വേഷണം പുരോഗമിക്കുകയാണെന്നും യമുനനഗര്‍ പോലീസ് വ്യക്തമാക്കി.

publive-image

വാച്ച്മാനാണ് കുട്ടിയുടെ പിതാവ്. ഇന്നലെ പിതാവിനൊപ്പം മീന്‍പിടിക്കുകയായിരുന്നു കുട്ടി. കടുത്ത ചൂടായിരുന്നതിനാല്‍ കുട്ടിയെ കുട എടുത്തുകൊണ്ടുവരാന്‍ പറഞ്ഞ് വീട്ടിലേക്ക് അയച്ചിരുന്നു. വീട്ടില്‍ എത്തി കുടയുമായി മടങ്ങിയ കുട്ടി പിതാവിന്റെ പക്കല്‍ മടങ്ങിയെത്തിയില്ല.

തുടര്‍ന്ന് അന്വേഷിച്ചെങ്കിലും കുട്ടിയെ കണ്ടെത്തിയിരുന്നില്ല. നാട്ടുകാര്‍ മുഴുവന്‍ പെണ്‍കുട്ടിക്കു വേണ്ടി തിരച്ചില്‍ നടത്തിയെങ്കിലും ഫലം ഉണ്ടായില്ല. ഒടുവില്‍ അവര്‍ പോലീസില്‍ പരാതിപ്പെട്ടു. രാത്രി മുഴുവന്‍ നീണ്ട തെരച്ചിലിനൊടുവിലാണ് കുട്ടിയുടെ വീടിനു സമീപത്തുതന്നെയുള്ള ഓടയില്‍ നിന്നും മൃതദേഹം കണ്ടെത്തിയത്.

ഒരാഴ്ച മുന്‍പാണ് ഹരിയാനയിലെ ഫരീദാബാദില്‍ നാലു വയസ്സുകാരിയെ പീഡനത്തിന് ഇരയാക്കിയശേഷം കുത്തിക്കൊലപ്പെടുത്തിയിരുന്നു.

Advertisment