Advertisment

കുവൈറ്റില്‍ പ്രവാസികളുടെ എണ്ണം കുറയ്ക്കാന്‍ വ്യക്തമായ പദ്ധതികള്‍ അത്യാവശ്യമാണെന്ന് എംപി. 50:50 നടപ്പിലാക്കണം

New Update

കുവൈറ്റ് : കുവൈറ്റില്‍ പ്രവാസികളുടെ എണ്ണം കുറയ്ക്കുന്നതിന് വ്യക്തമായ പദ്ധതികള്‍ നടപ്പിലാക്കണമെന്ന് എംപി സലേഹ് അഷൂര്‍ ആവശ്യപ്പെട്ടു. രാജ്യത്ത് നിന്ന് 50000 ത്തോളം പ്രവാസികള്‍ ഇപ്പോള്‍ പോയിട്ടുണ്ട്. ഇത്രയും പേര്‍ പോയെങ്കിലും ജനസംഖ്യാ അസുന്തലിതാവസ്ഥ പരിഹരിക്കപ്പെട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു.

Advertisment

publive-image

രാജ്യത്ത് പ്രവാസികളുടെ എണ്ണം കുറയ്ക്കുന്നതിന് വ്യക്തമായ പദ്ധതി വേണം. അതായത് കുവൈറ്റിലെ ജനസംഖ്യയില്‍ 5 വര്‍ഷത്തിനുള്ളില്‍ 50 ശതമാനം പൗരന്മാരും 50 ശതമാനും പ്രവാസികളും ആയി പരിമിതപ്പെടുത്തണം .

ഈ സാഹചര്യത്തില്‍ രണ്ട് മില്യന്‍ പ്രവാസികളുടെ എണ്ണം കുറയ്ക്കുന്നതിന് വ്യക്തമായ പദ്ധതികള്‍ വേണമെന്ന് എംപി ആവശ്യപ്പെട്ടു.

kuwait kuwait latest
Advertisment