Advertisment

കരിപ്പൂർ വിമാനത്താവള അപകടത്തിൽ രക്ഷാപ്രവർത്തനം നടത്തിയ  877 പേരിൽ 53 പേർക്ക്  കൊവിഡ് സ്ഥിരീകരിച്ചു.

New Update

മലപ്പുറം: കരിപ്പൂർ വിമാനത്താവള അപകടത്തിൽ രക്ഷാപ്രവർത്തനം നടത്തിയ കൂടുതൽ പേരുടെ കൊവിഡ് പരിശോധനാഫലം പുറത്ത്. 877 പേരിൽ 53 പേർക്ക് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചു.

Advertisment

publive-image

ആകെ 1,017 പേരെയാണ് കൊവിഡ് പരിശോധനയ്ക്ക് വിധേയമാക്കിയത്. ഇതിൽ 877 പേരുടെ പരിശോധനാഫലമാണ് പുറത്തുവന്നത്. ഇതിൽ 53 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. പൊലീസ് ഉദ്യോഗസ്ഥർ, അഗ്നിശമന വിഭാഗം ജീവനക്കാർ, ആരോഗ്യപ്രവർത്തകർ, മാധ്യമപ്രവർത്തകർ ഉൾപ്പെടെ 53 പേർക്കാണ് കൊവിഡ് കണ്ടെത്തിയത്.

രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയ മലപ്പുറം ജില്ലാ കളക്ടർ, അസി. കളക്ടർ, സബ് കളക്ടർ എസ്പി, എഎസ്പി ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർക്കും നേരത്തെ കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതിന് പിന്നാലെ മുഖ്യമന്ത്രിയും ഏഴ് മന്ത്രിമാരും സ്വയം നിരീക്ഷണത്തിൽ പോയിരുന്നു.

covid 19 karipur plane crash
Advertisment