Advertisment

പത്ത് വയസുകാരന് ലൈംഗിക പീഡനം; മധ്യവയസ്‌കന്‍ പിടിയില്‍ ;കൂട്ടുപ്രതിയായ സുഹൃത്ത് ഒളിവില്‍

author-image
ന്യൂസ് ബ്യൂറോ, കോഴിക്കോട്
Updated On
New Update

കോഴിക്കോട്: പത്ത് വയസുകാരനെ പീഡിപ്പിച്ചയാള്‍ അറസ്റ്റില്‍. കൊടിയത്തൂര്‍ സ്വദേശി അബ്ദുള്‍ സത്താറാണ്(55) ആണ് മുക്കം പൊലീസിന്റെ പിടിയിലായത്. കേസില്‍ അബ്ദുള്‍ സത്താറിന്റെ സുഹൃത്തും കൂട്ടുപ്രതിയുമായ കൊടിയത്തൂര്‍ സ്വദേശി സലാം ഒളിവിലാണ്. അടുത്തിടെ പോക്‌സോ കേസില്‍ അറസ്റ്റിലായി ജാമ്യത്തില്‍ ഇറങ്ങിയ ആളാണ് സലാമെന്ന് പോലീസ് പറഞ്ഞു.

Advertisment

publive-image

കുട്ടിക്ക് പണം നല്‍കി വശത്താക്കിയാണ് ഇരുവരും ചേര്‍ന്ന് കുട്ടിയെ പലസ്ഥലങ്ങളില്‍ കൊണ്ടുപോയി പീഡിപ്പിച്ചതെന്ന് പൊലീസ് പറഞ്ഞു. കുട്ടിക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് രക്ഷിതാക്കള്‍ കാര്യം തിരക്കിയപ്പോഴാണ് പീഡനവിവരം പുറത്തറിയുന്നത്.

സംഭവം അറിഞ്ഞയുടനെ രക്ഷിതാക്കള്‍ ചൈല്‍ഡ് ലൈനിലും പൊലീസിലും പരാതി നല്‍കുകയായിരുന്നു. പോക്‌സോ നിയമ പ്രകാരം താമരശ്ശേരി കോടതിയില്‍ ഹാജരാക്കിയ അബ്ദുള്‍ സത്താറിനെ റിമാന്‍ഡ് ചെയ്തു.

Advertisment