Advertisment

കുവൈറ്റില്‍ 56000 വര്‍ക്ക് പെര്‍മിറ്റുകള്‍ മാന്‍പവര്‍ അതോറിറ്റി റദ്ദാക്കി

author-image
ന്യൂസ് ബ്യൂറോ, കുവൈറ്റ്
Updated On
New Update

കുവൈറ്റ് : കുവൈറ്റില്‍ 56000 വര്‍ക്ക് പെര്‍മിറ്റുകള്‍ മാന്‍പവര്‍ അതോറിറ്റി റദ്ദാക്കിയതായി റിപ്പോര്‍ട്ട് . റദ്ദാക്കിയ പെര്‍മിറ്റുകളുടെ ഉടമകള്‍ കുവൈറ്റിന് പുറത്താണെന്നാണ് രേഖകള്‍ പരിശോധിച്ചതില്‍ നിന്നും വ്യക്തമായതെന്ന് അധികൃതര്‍ വ്യക്തമാക്കി.

Advertisment

publive-image

വര്‍ക്ക് പെര്‍മിറ്റ് നേടിയ ശേഷം റെസിഡന്‍സി അഫയേഴ്‌സ് ജനറല്‍ ഡിപ്പാര്‍ട്ട്‌മെന്റിന്റെ അംഗീകാരമില്ലാതെ ഉടമ ആറ് മാസത്തോളം രാജ്യത്തിന് പുറത്താണെങ്കില്‍ ആ പെര്‍മിറ്റ് കാലഹരണപ്പെട്ടു പോകും.

ഏതെങ്കിലും കാരണത്താല്‍ തൊഴിലാളിയെ നാടുകടത്തിയാലും പെര്‍മിറ്റ് അസാധുവായി മാറും . ഇത്തരത്തിലുള്ള കാരണങ്ങള്‍ മൂലമാണ് 56000 പെര്‍മിറ്റുകള്‍ റദ്ദാക്കിയത്.

 

kuwait kuwait latest
Advertisment