Advertisment

കടലിൽ കുളിക്കാനിറങ്ങിയ കുടുംബാംഗങ്ങളായ ആറു പേർ മുങ്ങി മരിച്ചു

New Update

Image result for കടലിൽ കുളിക്കാനിറങ്ങിയ

രത്നഗിരി: വിനോദയാത്രക്കു പോയ സംഘത്തിലെ ആറു പേർ കടലിൽ മുങ്ങി മരിച്ചു. മഹാരാഷ്ട്രയിലെ രത്നഗിരി തീരമേഖലയിലാണ് സംഭവം. ബീച്ചിൽ കുളിക്കാനിറങ്ങിയ സംഘാംഗങ്ങൾ ഒഴുക്കിൽപ്പെടുകയായിരുന്നു.

മുംബൈയിലെ ബോരിവലി സ്വദേശികളാണ് മരിച്ചത്. കേനത് മാസ്റ്റർ, മോണിക്കാ, സനോമി, മാത്യു, റഹോർ എന്നിവരാണ് മരിച്ചത്. രണ്ടു പേരെ രക്ഷപ്പെടുത്തി. മുംബൈയിൽ നിന്നും രത്നഗിരിയിലെ ഗണപത് പുലെയിലേക്ക് ഉല്ലാസയാത്രക്ക് പോയ സംഘമാണ് അപകടത്തിൽ പെട്ടത്. യാത്രക്കിടെ ഇവർ ബീച്ചിൽ കുളിക്കാൻ ഇറങ്ങിയതാണ് ഇതിനിടെയാണ് ചുഴിയിൽ പെട്ടത്.

Advertisment