Advertisment

 ഇന്ത്യൻ ആക്രമണത്തിൽ പത്തോളം പാക് സൈനികരും തീവ്രവാദികളും കൊല്ലപ്പെട്ടു; കൊല്ലപ്പെട്ട തീവ്രവാദികളുടെ എണ്ണം ഇനിയും ഉയരുമെന്ന് ഇന്ത്യൻ കരസേനാ മേധാവി

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

ഡല്‍ഹി : പാകിസ്ഥാൻ വെടിനിർത്തൽ കരാർ തുടർച്ചയായി ലംഘിക്കുന്നതിനിടെ ശക്തമായ തിരിച്ചടി നൽകി ഇന്ത്യൻ സൈന്യം. പാക് അധിവേശ കശ്മീരിലെ താങ്ധർ സെക്ടറിന് എതിർവശത്ത് പാക് സൈന്യത്തിന്റെ ഒത്താശയോടെ പ്രവർത്തിച്ചിരുന്ന ഭീകരരുടെ ലോഞ്ച് പാഡുകൾക്കു നേരെയാണ് ഇന്ത്യ സൈന്യം തിരിച്ചടി നടത്തിയത്.

Advertisment

publive-image

ഇന്ത്യൻ ആക്രമണത്തിൽ ആറ് മുതൽ പത്തു വരെ പാക് സൈനികരും അത്രയും തന്നെ തീവ്രവാദികളും കൊല്ലപ്പെട്ടിട്ടുണ്ടെന്ന് ആർമി ചീഫ് ബിപിൻ റാവത്ത് വ്യക്തമാക്കി.

തീവ്രവാദികൾ കൊല്ലപ്പെട്ടത് സംബന്ധിച്ച വിവരങ്ങൾ പുറത്തു വരുന്നതേയുള്ളൂ. മരണസംഖ്യ ഇനിയും ഉയരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Advertisment