Advertisment

വവ്വാലിനെ തൊട്ട ആറുവയസ്സുകാരന്‍ ഒടുവില്‍ മരണത്തിന് കീഴടങ്ങി; ദാരുണമരണം സംഭവിച്ചതിന് പിന്നില്‍

New Update

ഫ്‌ളോറിഡ: വവ്വാലില്‍ നിന്നും പേവിഷബാധയേറ്റ ആറുവയസുകാരന്‍ ഒടുവില്‍ മരണത്തിന് കീഴടങ്ങി. അനസ്‌തേഷ്യയുടെ മാത്രം ബലത്തില്‍ ജീവിച്ച ഫ്‌ളോറിഡ സ്വദേശിയായ റൈക്കര്‍ റോക്കാണ് മരിച്ചത്. റൈക്കറിന്റെ അച്ഛന്‍ ഹെന്റി റോക്ക് രോഗം ബാധിച്ച വ്വാലിനെ കാണുകയും അദ്ദേഹം അതിനെ എടുത്ത് ആദ്യം ഒരു ബക്കറ്റിലെ വെള്ളത്തിലിടുകയും ചെയ്തിരുന്നു.

Advertisment

publive-image

ഇതിനെ തൊടരുതെന്ന കര്‍ശനനിര്‍ദ്ദേശം റൈക്കറിനു നല്‍കി. എന്നാല്‍ റൈക്കറിന് വവ്വാലിനെ സ്പര്‍ശിക്കാതിരിക്കാന്‍ കഴിഞ്ഞില്ല. വവ്വാലിനെ സ്പര്‍ശിച്ച കുട്ടിയുടെ കൈയ്യില്‍ ഇതിന്റെ നഖം കൊണ്ട് പോറല്‍ ഉണ്ടായി. ഇതു കണ്ട ഹെന്റി ഉടന്‍ കുട്ടിയുടെ കൈകള്‍ സോപ്പ് ഉപയോഗിച്ച് കഴികുകയും ചൂടുവെള്ളത്തില്‍ അഞ്ചുമിനിറ്റ് മുക്കിവയ്ക്കുകയും ചെയ്തു.

വൈദ്യപരിശോധനയ്ക്ക് വിധേയമാക്കണമെന്നു തീരുമാനിച്ചെങ്കിലും റൈക്കറിന് ആശുപത്രിയില്‍ പോകാനുള്ള പേടിയും കരച്ചിലും കാരണം അവര്‍ വേണ്ടാന്നു വച്ചു. ഒരാഴ്ച കഴിഞ്ഞപ്പോള്‍ വിരലുകള്‍ക്ക് മരവിപ്പും തലവേദനയും അനുഭവപ്പെടുന്നതായി കുട്ടി പറഞ്ഞു. കളിക്കുന്നതിനിടയില്‍ തല മുട്ടിയതാകുമെന്നു കരുതി ഹെന്റി അവനെ ആശുപത്രിയിലെത്തിച്ചു.

അന്നു വവ്വാലില്‍ നിന്നുണ്ടായ പോറലിനെക്കുറിച്ചും ഹെന്റി ഡോക്ടറോടു പറഞ്ഞു. ഡോക്ടര്‍ ഉടന്‍ മറ്റു ഡോക്ടര്‍മാരെ വിളിച്ചുവരുത്തി. ഇത് പേവിഷമാണെന്നും മരണകാരണം വരെ ആകാമെന്നും അവര്‍ പറഞ്ഞു. ഒരാഴ്ചയ്ക്ക് ശേഷം തിങ്കളാഴ്ചയാണ് റൈക്കര്‍ മരണത്തിന് കീഴടങ്ങിയത്. ലക്ഷണങ്ങള്‍ കാണുന്നതിന് മുമ്പ് വാക്‌സിന്‍ എടുക്കുകയാണെങ്കില്‍ ഇതു പൂര്‍ണമായും ഭേദപ്പെടുത്താവുന്ന ഒന്നാണ്.

എന്നാല്‍ ഒരിക്കല്‍ ലക്ഷണങ്ങള്‍ പ്രകടമായിത്തുടങ്ങിയാല്‍ രോഗം തലച്ചോറിലേക്ക് വ്യാപിക്കുകയും പിന്നെ സുഖപ്പെടുത്താന്‍ സാധിക്കാതാവുകയും ചെയ്യാം. ചികിത്സ തേടിയില്ലെങ്കില്‍ മൂന്നു ദിവസത്തിനകം മരണപ്പെടാനുള്ള സാഹചര്യമാണുള്ളതെന്ന് വിസ്‌കോന്‍സിന്‍ ചില്‍ഡ്രന്‍സ് ഹോസ്പിറ്റലിലെ ഡോ. റോഡ്‌നി വെളിപ്പെടുത്തുകയുണ്ടായി.

Advertisment