Advertisment

രാജ് കുന്ദ്രയുടെ ലാപ്‌ടോപ്പില്‍ നിന്ന് 61 അശ്ലീല വീഡിയോകളും, അശ്ലീല ചിത്രത്തങ്ങളുടെ തിരക്കഥകള്‍ അടക്കം കണ്ടെടുത്തു, കുന്ദ്രയ്‌ക്കെതിരെ കുരുക്ക് ശക്തമാക്കി മുംബൈ പോലീസ്

New Update

publive-image

Advertisment

മുംബൈ: കുറ്റാരോപിതനായ വ്യക്തി അന്വേഷണവുമായി സഹകരിക്കാതിരിക്കുകയും തെളിവുകള്‍ നശിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്താല്‍ നോക്കിനില്‍ക്കാനാകില്ലെന്ന് മുംബൈ പോലീസ്. അശ്ലീല വീഡിയോകള്‍ നിര്‍മ്മിക്കുകയും പ്രചരിപ്പിക്കുകയും ചെയ്ത കേസില്‍ അറസ്റ്റിലായ വ്യവസായിയും നടി ശില്‍പ്പ ഷെട്ടിയുടെ ഭര്‍ത്താവുമായ രാജ് കുന്ദ്ര ബോംബെ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ വാദം കേള്‍ക്കുമ്പോഴാണ് പോലീസ് നിലപാട് വ്യക്തമാക്കിയത്.

പോലീസ് കസ്റ്റഡിയിലെടുക്കുന്നതിന് മുന്‍പ് ചോദ്യം ചെയ്യാനായി വിളിച്ചുവരുത്തിയില്ലെന്നും, ഈ സാഹചര്യം കണക്കിലെടുത്ത് അറസ്റ്റ് ഒഴിവാക്കപ്പെടേണ്ടതാണെന്നുമായിരുന്നു കുന്ദ്രയുടെ വാദം. എന്നാല്‍ കുന്ദ്ര തെളിവുകള്‍ നശിപ്പിക്കാന്‍ ശ്രമിച്ചെന്നും ഈ സാഹചര്യത്തില്‍ അറസ്റ്റ് അനിവാര്യമായിരുന്നുവെന്നും പോലീസ് വ്യക്തമാക്കി.

അശ്ലീല വീഡിയോകള്‍ നീക്കം ചെയ്യാന്‍ നിര്‍ദ്ദേശം ലഭിച്ചിരുന്നതായി കുന്ദ്രയുടെ കമ്പനിയിലെ നാല് ജീവനക്കാരും പോലീസിന് മൊഴി നല്‍കിയിരുന്നു. കുന്ദ്ര തന്റെ ഐക്ലൗഡ് അക്കൗണ്ട് ഡിലീറ്റ് ചെയ്തിരുന്നുവെന്നും, ലാപ്‌ടോപ്പില്‍ നിന്ന് 61 അശ്ലീല വീഡിയോകള്‍, അശ്ലീല ചിത്രത്തിന്റെ തിരക്കഥ, ഡിജിറ്റല്‍ സ്‌റ്റോറേജില്‍ നിന്ന് 51 അശ്ലീല വീഡിയോകള്‍ എന്നിവ കണ്ടെടുത്തതായും പോലീസ് പറഞ്ഞു.

കേസിലെ മറ്റ് കുറ്റാരോപിതരുമായി ചാറ്റ് ചെയ്തിരുന്ന വാട്‌സ്ആപ്പ് ഗ്രൂപ്പും, അശ്ലീലവീഡിയോകള്‍ പ്രചരിപ്പിക്കാന്‍ ഉപയോഗിച്ചിരുന്ന ഹോട്‌ഷോട്‌സ് ആപ്പിന്റെ വാണിജ്യ സാദ്ധ്യതകള്‍ പ്രയോജനപ്പെടുത്തുന്നതിനുള്ള പവര്‍ പോയിന്റ് പ്രസന്റേഷന്‍ എന്നിവയും കണ്ടെടുത്തിട്ടുണ്ട്.

കുന്ദ്രയുടെ ബ്രൗസിങ് ഹിസ്റ്ററി, ഇ മെയിലുകള്‍ തുടങ്ങിയവയും കണ്ടെടുത്ത സാഹചര്യത്തില്‍ അറസ്റ്റിന് തടസ്സമില്ലെന്ന് ജില്ല മജിസ്‌ട്രേറ്റ് വിധിച്ചതായും പോലീസ് വ്യക്തമാക്കി. കഴിഞ്ഞ ജൂലൈ 19ന് ഉച്ചയ്‌ക്ക് ശേഷമാണ് കുന്ദ്രയുടെ ഓഫീസില്‍ പോലീസ് പരിശോധന നടത്തുന്നത്. ഈ പരിശോധനയ്‌ക്ക് ശേഷമാണ് കുന്ദ്രയെ പോലീസ് അറസ്റ്റ് ചെയ്യുന്നത്. നിലവില്‍ മുംബൈയിലെ ആര്‍തര്‍ റോഡ് ജയിലില്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ് കുന്ദ്ര.

രാജ് കുന്ദ്രയുടെ ലാപ്‌ടോപ്പില്‍ നിന്ന് 61 അശ്ലീല വീഡിയോകളും, അശ്ലീല ചിത്രത്തങ്ങളുടെ തിരക്കഥകളും കണ്ടെടുത്തു, കുന്ദ്രയ്‌ക്കെതിരെ കുരുക്ക് ശക്തമാക്കി മുംബൈ പോലീസ്

NEWS
Advertisment