യൂട്യൂബില്‍ നിന്ന് ഏഴുവയസുകാരന്‍ നേടിയത് 155 കോടി

ടെക് ഡസ്ക്
Wednesday, December 5, 2018

ഈ വര്‍ഷം യൂട്യൂബില്‍ നിന്ന് ഏറ്റവും അധികം പണം സമ്പാദിച്ചത് ഏഴുവയസുകാരനായ റയാന്‍. 155 കോടി രൂപയാണ് യുഎസ് സ്വദേശിയായ റയാന്‍ നേടിയത്. യുഎസ് ബിസിനസ് മാഗസിനായ ഫോബ്‌സ് പുറത്ത് വിട്ട ഫസ്റ്റ് പെയ്ഡ് യൂട്യൂബ് സ്റ്റാര്‍സ് 2018 പട്ടികയിലെ ഒന്നാമനാണ് റയാന്‍. ഹോളിവുഡ് നടന്‍ ജെയ്ക് പോളിനെ കടത്തി വെട്ടിയാണ് റയാന്‍ ഒന്നാമതായത്.

റയാന്‍ ടോയ്‌സ് റിവ്യൂ എന്ന യൂട്യൂബ് ചാനലിലൂടെയാണ് റയാന്‍ കോടികള്‍ നേടിയത്. പുതുതായി ഇറങ്ങുന്ന കളിപ്പാട്ടങ്ങളെക്കുറിച്ച് വിവരിക്കുന്ന വീഡിയോകളിലൂടെയാണ് റയാന്‍ ജനപ്രീതി നേടിയത്. കഴിഞ്ഞ വര്‍ഷം ഇതേ പട്ടികയില്‍ എട്ടാമതായിരുന്ന റയാന്‍ ഇരട്ടിവരുമാനം നേടിയാണ് ഒന്നാമതായത്.

 

×