Advertisment

മുംബൈയിലെ 70 കോവിഡ് രോഗികളെ കാണാനില്ല

New Update

publive-image

Advertisment

മുംബൈ: മുംബൈ നഗരത്തിലെ 70 കോവിഡ് രോഗികളെ കാണാനില്ലെന്ന് ബൃഹന്‍മുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ (ബിഎംസി). ഇവരെ കണ്ടെത്താന്‍ കോര്‍പ്പറേഷന്‍ അധികൃതര്‍ പോലീസിന്റെ സഹായം തേടി.

നഗരത്തില്‍ രോഗബാധ രൂക്ഷമായ മലാഡ് പ്രദേശത്തുള്ളവരാണ് കാണാതായവരില്‍ മിക്കവരും. ഇവര്‍ അരൊക്കെയായി സമ്പര്‍ക്കം പുലര്‍ത്തുന്നുണ്ടാകാം എന്നത് ആശങ്കയ്ക്ക് ഇടയാക്കിയിട്ടുണ്ട്.

രോഗബാധ സ്ഥിരീകരിക്കപ്പെട്ടതിനു ശേഷം പലരെയും അധികൃതരുടെ കൈവശമുള്ള ഫോണ്‍ നമ്പറിലോ മേല്‍വിലാസത്തിലോ ബന്ധപ്പെടാന്‍ ശ്രമിച്ചുവെങ്കിലും കഴിയാതെ വന്നതോടെ വന്നതോടെ നടത്തിയ അന്വേഷണത്തിലാണ് 70 പേരെ കാണാനില്ലെന്ന് സ്ഥിരീകരിച്ചത്.

എന്നാല്‍ ജനങ്ങള്‍ പരിഭ്രാന്തരാകേണ്ട സാഹചര്യമില്ലെന്ന് മുംബൈയിലെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ചുമതലയുള്ള മന്ത്രി അസ്‌ലം ഖാന്‍ പറഞ്ഞു.

Advertisment