എനിക്കും സ്വകാര്യതയ്ക്ക് അവകാശമുണ്ട്: ഫിന്‍ലന്‍ഡ് പ്രധാനമന്ത്രി

author-image
athira kk
Updated On
New Update

ഹെല്‍സിങ്കി: സ്വകാര്യ ജീവിതത്തിനുള്ള അവകാശം തനിക്കുമുണ്ടെന്ന് ഫിന്‍ലന്‍ഡ് പ്രധാനമന്ത്രി സന മാരിന്‍. സുഹൃത്തുക്കള്‍ക്കൊപ്പം പാര്‍ട്ടി നടത്തിയത് വിവാദമായതിനു പിന്നാലെ ഖേദം പ്രകടിപ്പിച്ചിരുന്നെങ്കിലും പിന്നീട് ന്യായീകരണം ഉന്നയിക്കുകയായിരുന്നു സന.

Advertisment

publive-image

''ഞാനുമൊരു മനുഷ്യനാണ്. ചിലപ്പോഴൊക്കെ ഞാനും സന്തോഷം ആഗ്രഹിക്കാറുണ്ട്. ഈ ജോലിക്കിടെയുണ്ടാകുന്ന സംഘര്‍ഷമകറ്റാന്‍ കൂട്ടുകാര്‍ക്കൊപ്പമുള്ള ഉല്ലാസവും തമാശയും എന്റെ ജീവിതത്തിന്റെ ഭാഗമാക്കാന്‍ ആഗ്രഹിക്കാറുണ്ട്. ഇതെന്റെ മാത്രം സ്വകാര്യതയാണ്. എന്റെ ജീവിതവും. എന്നാല്‍ ഒരൊറ്റ ദിവസം പോലും ഞാന്‍ ഔദ്യോഗിക കര്‍ത്തവ്യം മുടക്കിയിട്ടില്ല''~ഹെല്‍സിങ്കിയില്‍ നടന്ന സോഷ്യല്‍ ഡെമോക്രാറ്റി പാര്‍ട്ടി പരിപാടിക്കിടെ കണ്ണീരോടെ സന്ന പറഞ്ഞു.

ഒരു ഭരണാധികാരി തങ്ങള്‍ക്കായി എന്തു ചെയ്തു എന്നാണ് ജനങ്ങള്‍ വിലയിരുത്തുക. അല്ലാതെ അവര്‍ ഒഴിവുസമയം എങ്ങനെയാണ് ചെലവഴിച്ചത് എന്നല്ലെന്നും മുപ്പത്താറുകാരി അവകാശപ്പെട്ടു.

Advertisment