സാങ്കേതിക വിദ്യ ഫൈസർ ചോർത്തി എന്നാരോപിച്ചു മോഡേണ പരാതി നൽകി 

author-image
athira kk
Updated On
New Update

ജർമനി: കോവിഡ് 19 വാക്‌സിനിൽ  ഫൈസറും അവരുടെ ജർമൻ പങ്കാളി ബയോഎൻടെക്കും ഉപയോഗിച്ച സാങ്കേതിക വിദ്യ വർഷങ്ങൾക്കു മുൻപ് തങ്ങൾ വികസിപ്പിച്ചതാണെന്നു ചൂണ്ടിക്കാട്ടി മോഡേണ പരാതി നൽകി. പേറ്റന്റ് ലംഘനമാണ് മാസച്യുസെറ്സ് ഡിസ്‌ട്രിക്‌ട് കോടതിയിലും ജർമനിയിലെ ഡസൽഡോർഫ് കോടതിയിലും സമർപ്പിച്ച ഹർജികളിൽ ആരോപിച്ചിട്ടുള്ളത്.

Advertisment

publive-image

ഫൈസർ ഓഹരികൾ 2.3% ഇടിഞ്ഞു. ബയോഎൻടെക്ക് 4 ശതമാനവും.  എംആർഎൻഎ സാങ്കേതിക വിദ്യ ബില്ല്യൺ കണക്കിന് ഡോളറുകൾ നിക്ഷേപിച്ചു തങ്ങൾ വികസിപ്പിച്ചതാണെന്നു മോഡേണ ചീഫ് എക്സിക്യൂട്ടീവ് സ്റ്റെഫനെ ബാൻസൽ പറയുന്നു. കോവിഡ് 19 മഹാമാരി വരുന്നതിനു ഒരു പതിറ്റാണ്ടു മുൻപ് അതിനു പേറ്റന്റ് വാങ്ങിയിട്ടുമുണ്ട് -- 2010 നും 2016 നും ഇടയ്ക്ക്. ഫൈസർ അത് അടിച്ചു മാറ്റിയതാണ്.

മാസച്യുസെറ്സിലെ കേംബ്രിജിൽ ഒരു പതിറ്റാണ്ടു മുൻപ് സ്ഥാപിച്ചതാണ് മോഡേണ. അവരുടെ എംആർഎൻഎ സാങ്കേതിക വിദ്യ കോവിഡ് വാക്‌സിനുകൾ വേഗത്തിൽ വികസിപ്പിച്ചെടുക്കാൻ സഹായകമായി.

വാക്‌സിനു വേഗത്തിൽ അംഗീകാരം ലഭിക്കാനും അതു സഹായിച്ചു. എംആർഎൻഎ വാക്‌സിനുകൾ മനുഷ്യ ശരീരത്തിലെ സെല്ലുകളോട് പ്രതിരോധത്തിനുള്ള പ്രോട്ടീൻ എങ്ങിനെ ഉല്പാദിപ്പിക്കാമെന്നു പഠിപ്പിക്കുന്നു. വേഗത്തിൽ പ്രതിരോധ പ്രതികരണം ഉണ്ടാവാൻ അത് സഹായിക്കും.

ബയോഎൻടെക്ക് ഫൈസറുമായി സഹകരണം ആരംഭിക്കുമ്പോൾ ഈ സാങ്കേതിക വിദ്യ തന്നെ വികസിപ്പിച്ചു വരികയായിരുന്നു. യു എസ് ഫുഡ് ആൻഡ് അഡ്‌മിനിസ്‌ട്രേഷൻ 2020 ഡിസംബറിൽ ആദ്യം അംഗീകാരം നൽകിയത്.

ഫൈസർ-ബയോഎൻടെക്ക് വാക്‌സിന് ആയിരുന്നു. ഒരാഴ്ച കഴിഞ്ഞാണ് മോഡേണയ്ക്ക് അനുമതി ലഭിച്ചത്.

മോഡേണയുടെ ഏക കച്ചവട ഉൽപ്പന്നമായ കോവിഡ് വാക്‌സിൻ ഇക്കൊല്ലം $10.04 ബില്യൺ വരുമാനം ഉണ്ടാക്കി. ഫൈസർ വാക്‌സിൻ $22 ബില്യനും.

Advertisment