ഡബ്ലിന്‍ : അയര്‍ലണ്ടില്‍ ഇന്ധന വില കത്തിക്കയറുന്നതിനിടെ റേഷനിംഗ് ഏര്‍പ്പെടുത്തുമോയെന്നതും ആശങ്കപരത്തുന്നു. യൂറോപ്പിലൊട്ടാകെ ഇന്ധന വിതരണവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളുണ്ട്.ഇതാണ് ഇന്ധന റേഷനിംഗിന്റെ സാധ്യത വര്‍ദ്ധിപ്പിക്കുന്നത്. ഇത്തരമൊരു നീക്കമില്ലെന്ന് സര്‍ക്കാര്‍ പറയുമ്പോഴും അവശ്യ ജീവനക്കാര്‍ക്കും സര്‍വ്വീസുകള്‍ക്കും ഊര്‍ജ വിതരണം ഉറപ്പാക്കാനുള്ള പ്ലാനിംഗ് നടന്നുവരികയാണ്.
ഈ പ്രശ്നം ചര്‍ച്ച ചെയ്യാന്‍ പരിസ്ഥിതി, കാലാവസ്ഥ, കമ്മ്യൂണിക്കേഷന്‍സ് വകുപ്പ് സെക്രട്ടറി ജനറല്‍ മാര്‍ക്ക് ഗ്രിഫിന്‍ അധ്യക്ഷനായ എനര്‍ജി സപ്ലൈ എമര്‍ജന്‍സി ഗ്രൂപ്പ് പതിവായി യോഗം ചേരുന്നുണ്ട്. അടുത്തയാഴ്ച വീണ്ടും യോഗം ചേരും.
നേരിട്ടുള്ള വിദേശ നിക്ഷേപം വഴിയുള്ള വന്‍കിട ഊര്‍ജ്ജ ഉപയോക്താക്കളെയാകും എമര്‍ജന്‍സി പ്ലാന്‍ ബാധിക്കുകയെന്നാണ് സൂചന. എന്നാല്‍ ഇത് അയര്‍ലണ്ടിന് ദുഷ്പ്പേരുണ്ടാക്കുമെന്നതും പ്രശ്നമാണ്.ഒക്ടോബര്‍ മുതല്‍ നിരക്ക് വര്‍ദ്ധിപ്പിക്കന്‍ കൂടുതല്‍ സംഘടനകള്‍ ഒരുങ്ങുകയാണ്.
റേഷനിംഗ് ഏര്‍പ്പെടുത്തുന്ന സാഹചര്യത്തിലും വീടുകളും ആശുപത്രികളും സംരക്ഷിക്കണമെന്ന് കൃഷി, ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ ഉറപ്പ് നല്‍കുന്നുണ്ട്. ഊര്‍ജ്ജ സുരക്ഷയുണ്ടെന്ന സര്‍ക്കാരിന്റെ അവകാശവാദം പൊള്ളയാണെന്ന വാദവും ഉയര്‍ന്നിട്ടുണ്ട്.വിന്ററില്‍ അയര്‍ലണ്ടില്‍ ഊര്‍ജ്ജ വിതരണത്തില്‍ തടസ്സമുണ്ടാകുമെന്ന് തന്നെയാണ് നിരീക്ഷകര്‍ വിലയിരുത്തുന്നത്.അങ്ങനെ വന്നാല്‍ വ്യവസായങ്ങള്‍ക്കുള്ള വൈദ്യുതിയിലും ഗ്യാസിലുമാകും നിയന്ത്രണം വരിക. പിന്നീട് വീടുകളേയും ബാധിക്കുമെന്നും കരുതുന്നു.