ദില്ലി: ഈ വർഷത്തെ പുതിയ ഐഫോണുകൾ (ഐഫോൺ 14) പുറത്തിറങ്ങാൻ ദിവസങ്ങള്‍ മാത്രം ശേഷിക്കെ പഴയ മോഡലുകളുടെ വില കുറച്ചു തുടങ്ങി. കഴിഞ്ഞ വർഷത്തെ മോഡലായ ഐഫോൺ 13 ന് ഫ്ലിപ്കാർട്ടിൽ വൻ ഓഫറുകളാണ് നൽകുന്നത്. 79,900 രൂപ വിലയുള്ള ഐഫോൺ 13 ഫ്ലിപ്കാർട്ടിൽ ഇപ്പോൾ 14,000 രൂപ കിഴിവിൽ ലിസ്റ്റ് ചെയ്തിട്ടുണ്ട്. ഇതോടൊപ്പം പഴയ ഫോൺ കൈമാറ്റം ചെയ്യുന്നവർക്ക് 19,000 രൂപ വരെ എക്സ്ചേഞ്ച് കിഴിവ് ലഭിക്കും. എച്ച്‌ഡിഎഫ്‌സി കാർഡ് ഉപയോഗിക്കുന്നവർക്ക് 1000 രൂപയുടെ ഇൻസ്റ്റന്റ് ക്യാഷ്ബാക്കും ലഭിക്കും.
/sathyam/media/post_attachments/IgyiXlWxqee8ytiPHrEL.jpg)
79,900 രൂപയ്ക്ക് വിറ്റിരുന്ന ഐഫോൺ 13ന്റെ 128 ജിബി സ്റ്റോറേജ് വേരിയന്റിന് ഇപ്പോൾ 65,999 രൂപയ്ക്കാണ് ഫ്ലിപ്കാർട്ടിൽ ലിസ്റ്റ് ചെയ്തിരിക്കുന്നത്. ഐഫോൺ 13ന് ലഭ്യമായതിൽ വച്ച് ഏറ്റവും കുറഞ്ഞ വിലയാണിത്. ആമസോണിൽ ഐഫോൺ 13 ഹാൻഡ്സെറ്റ് 69,900 രൂപയ്ക്കാണ് വിൽക്കുന്നത്. ഫ്ലിപ്കാർട്ടിലാണ് ഇപ്പോൾ കാര്യമായ ഓഫര്‍ നല്‍കുന്നത്. 14,000 രൂപയുടെ കിഴിവ് കൂടാതെ 19,000 രൂപ വരെ എക്സ്ചേഞ്ച് കിഴിവ് ലഭിക്കുന്നുണ്ട്. ഐഫോൺ 11, ഐഫോൺ 12 എന്നിവയുൾപ്പെടെയുള്ള സ്മാർട് ഫോണുകൾക്കും അധിക കിഴിവ് ലഭ്യമാണ്.
2532×1170 പിക്സൽ റെസലൂഷനും 460ppi പിക്സൽ ഡെൻസിറ്റിയുമുള്ള 6.1 ഇഞ്ച് സൂപ്പർ റെറ്റിന എക്സ്ഡിആർ ഒഎൽഇഡി ഡിസ്പ്ലേയാണ് ഐഫോൺ 13ന്റെ പ്രധാന ഫീച്ചർ. ഐഫോൺ 13 ൽ എ15 ബയോണിക് 5എൻഎം ഹെക്സ–കോർ പ്രോസസറാണ് നൽകുന്നത്. കൂടാതെ 128 ജിബി, 256 ജിബി, 512 ജിബി എന്നിങ്ങനെ മൂന്ന് സ്റ്റോറേജ് വേരിയന്റുകളിലും ഐഫോൺ 13 ലഭ്യമാണ്.
ഐഫോൺ 13 ൽ 12 മെഗാപിക്‌സൽ അൾട്രാ-വൈഡ് ലെൻസിനൊപ്പം 12 മെഗാപിക്സൽ പ്രൈമറി ക്യാമറയും ഉൾപ്പെടുന്ന ഒരു ഡ്യുവൽ ക്യാമറ സജ്ജീകരണമാണ് ഉള്ളത്. സെൽഫികൾക്കും വിഡിയോ കോളുകൾക്കുമായി 12 മെഗാപിക്സൽ ലെൻസുണ്ട്. 20W വരെ ഫാസ്റ്റ് ചാർജിങ് പിന്തുണയുള്ള 3240 എംഎഎച്ച് ആണ് ബാറ്ററി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us