ദില്ലി: രാജ്യാന്തര വിപണിയിലെ മുൻനിര സ്മാർട് ഫോൺ ബ്രാൻഡ് സാംസങ്ങിന്റെ പുതിയ ഹാൻഡ്സെറ്റ് ഗാലക്സി എ04 എസ് അവതരിപ്പിച്ചു. യൂറോപ്യൻ വെബ്‌സൈറ്റിലാണ് പുതിയ ഫോൺ ലിസ്റ്റ് ചെയ്തിരിക്കുന്നത്. 50 മെഗാപിക്സൽ പ്രധാന സെൻസറുള്ള ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണമാണ് സ്മാർട് ഫോണിലുള്ളത്. എൻട്രി ലെവൽ സ്മാർട് ഫോൺ ഗാലക്‌സി എ03 എസിന്റെ പരിഷ്കരിച്ച പതിപ്പാണിത്.
/sathyam/media/post_attachments/iKkZVed7MHsDrtZbhF7Y.jpg)
ഗാലക്‌സി എ04എസിന്റെ വില ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. ഫിൻലൻഡിലെ സാംസങ് വെബ്‌സൈറ്റിലാണ് പുതിയ ഫോൺ കണ്ടെത്തിയത്. ബ്ലാക്ക്, കോപ്പർ, ഗ്രീൻ, വൈറ്റ് എന്നീ കളർ ഓപ്ഷനുകളിലാണ് ഗാലക്‌സി എ04എസ് വരുന്നത്. ഡ്യുവൽ സിം (നാനോ) സ്ലോട്ടുള്ള ഗാലക്‌സി എ04എസിൽ ആൻഡ്രോയിഡ് 12 അടിസ്ഥാനമക്കിയുള്ള UI കോർ 4.1 ലാണ് പ്രവർത്തിക്കുന്നത്. 90Hz റിഫ്രഷ് റേറ്റുള്ള 6.5-ഇഞ്ച് എച്ച്ഡി+ (720x1,600 പിക്സലുകൾ) ഇൻഫിനിറ്റി-വി ഡിസ്പ്ലേയാണ് ഇതിലുള്ളത്. ഒക്ടാ കോർ പ്രോസസർ ആണ് ഇതിലുള്ളത്. ഒക്ടാ കോർ പ്രോസസർ ആണ് ഇതിലുള്ളത്. ലഭ്യമായ റിപ്പോർട്ട് അനുസരിച്ച് ഇത് എക്സിനോസ് 850 ആയിരിക്കാം.
f/1.8 ലെൻസുള്ള 50 മെഗാപിക്സൽ പ്രൈമറി സെൻസറുള്ള ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണത്തോടെയാണ് ഗാലക്‌സി എ04എസ് വരുന്നത്. 2 മെഗാപിക്സൽ ഡെപ്ത് സെൻസറും f/2.4 ലെൻസുമായി ജോടിയാക്കിയ മറ്റൊരു 2 മെഗാപിക്സൽ മാക്രോ ക്യാമറയും ഉണ്ട്. ക്യാമറ സജ്ജീകരണം ഒരു എൽഇഡി ഫ്ലാഷോടു കൂടിയാണ് വരുന്നത്. സെൽഫികൾക്കും വിഡിയോ ചാറ്റുകൾക്കുമായി, സ്മാർട് ഫോണിന് f/2.2 ലെൻസുള്ള 5 മെഗാപിക്സൽ സെൽഫി ക്യാമറ സെൻസറാണ് മുൻവശത്തുള്ളത്.
മൈക്രോ എസ്ഡി കാർഡ് വഴി (1ടിബി വരെ) വിപുലീകരിക്കാവുന്ന 32 ജിബി ഇൻബിൽറ്റ് സ്റ്റോറേജുമായാണ് ഗാലക്‌സി എ04എസ് വരുന്നത്. 4ജി എൽടിഇ, വൈ-ഫൈ, ബ്ലൂടൂത്ത് വി5.0, എൻഎഫ്സി, ജിപിഎസ്/ എ-ജിപിഎസ് എന്നിവയാണ് പ്രധാന കണക്റ്റിവിറ്റി ഓപ്ഷനുകൾ. സെൻസറുകളിൽ ആക്‌സിലറോമീറ്റർ, ലൈറ്റ് സെൻസർ, പ്രോക്‌സിമിറ്റി സെൻസർ, സൈഡ് മൗണ്ടഡ് ഫിംഗർപ്രിന്റ് സെൻസർ എന്നിവ ഉൾപ്പെടുന്നു. 5,000 എംഎഎച്ച് ആണ് ബാറ്ററി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us