വിലകൾ കൂട്ടാതെ മികവ് കൂട്ടി ഞെട്ടിച്ച് ആപ്പിൾ 

author-image
athira kk
Updated On
New Update

വാഷിംഗ് ടൺ: പുതിയ ഐഫോണുകൾക്കു വില കൂടുകയില്ല. ആപ്പിൾ സി ഇ ഓ ടിം കുക്ക് കുപ്പർട്ടിനോയിൽ കമ്പനി ആസ്ഥാനത്തു ബുധനാഴ്ച പുതിയ മോഡലുകൾ അനാവരണം ചെയ്യുമ്പോൾ വിസ്മയമായത് വില ആയിരുന്നു.

Advertisment

publive-image

നാലു പുതിയ ഐഫോൺ മോഡലുകൾ കുക്ക് പുറത്തിറക്കി. ഐഫോൺ 14 വരുന്നത് 799 ഡോളറിനാണ്. ഐഫോൺ 14 പ്രോമാക്സിനു $1099.

ലോകമൊട്ടാകെ ഉപയോക്താക്കൾ ഉയരുന്ന വിലകളുമായി പൊരുത്തപ്പെടുന്ന നേരത്തു ആപ്പിൾ വില കൂട്ടാൻ മടിക്കില്ല എന്നായിരുന്നു വാൾ സ്ട്രീറ്റിലെ പ്രവചനം. ഉത്പന്ന ഘടകങ്ങളുടെ വരവിൽ തടസങ്ങൾ നേരിടുന്ന അവസ്ഥയിലുമാണ് ആപ്പിൾ. അങ്ങിനെ സംഭവിക്കുമ്പോൾ ഉത്പാദന ചെലവ് കൂടും. വില ഉയരുന്നത് സ്വാഭാവികം.

ആപ്പിൾ ഓഹരികൾ 0.9% ഉയർന്നു $155.96ൽ എത്തി.
പുതിയ ഫോണുകളിൽ പുതുമകൾ ഉണ്ടു താനും. മെച്ചപ്പെട്ട ക്യാമറകൾ, ഇപ്പോഴും സജീവമായ പുതൂക്കിയ സ്ക്രീൻ തുടങ്ങിയവ. പുതിയ ആപ്പിൾ വാച്ചുകളും എയർ പോഡുകളും പുറത്തിറക്കി.

ഐഫോൺ പ്രൊ ($999), പ്രോമാക്സ് മോഡലുകൾക്കു ഡിസൈനിൽ വലിയ മാറ്റമില്ല.വില കൂടുതലുള്ള ഐഫോണുകളിൽ നവീകരിച്ച 48-മെഗാപിക്സൽ ക്യാമറയുമുണ്ട്. ഐഫോണിന്റെ ഇതു വരെയുള്ള ഏറ്റവും മികച്ച ക്യാമറ. ഇപ്പോഴും സജീവമായ ഡിസ്‌പ്ലേയിൽ സമയവും മറ്റു അത്യാവശ്യം വേണ്ട വിവരങ്ങളും ലഭ്യമാണ്. അതു കിട്ടാൻ ബട്ടൺ പ്രസ് ചെയ്യേണ്ട ആവശ്യമില്ല.

$899 മുതലുള്ള സ്റ്റാൻഡേർഡ് പ്ലസ്സ് മോഡലുകളിൽ നവീകരിച്ച 12-മെഗാപിക്സൽ ക്യാമറകളുണ്ട്. വെളിച്ചം കുറവുള്ളിടത്തും ചിത്രങ്ങൾ എടുക്കാൻ ഐഫോൺ ക്യാമറകൾ മികച്ചതായിരിക്കുമെന്നു ആപ്പിൾ പറയുന്നു. നല്ല വിഡിയോകൾ എടുക്കാനും.

വാഹനം അപകടത്തിൽ പെട്ടാൽ സ്വയം പൊലീസിനെ അറിയിക്കുന്ന സംവിധാനം പുതിയ ഐഫോണുകളിൽ ഉണ്ട്. സെൽ സർവീസ് ഇല്ലാത്ത ഇടങ്ങളിൽ സാറ്റലൈറ്റ് ലിങ്കിലൂടെ അടിയന്തര കോളുകൾ വിൽക്കാൻ കഴിയുന്ന സുരക്ഷാ സംവിധാനവും ആപ്പിൾ അവകാശപ്പെടുന്നു.

ഐഫോൺ 14, ഐഫോൺ 14 പ്രൊ മോഡലുകളിൽ 6.1 ഇഞ്ച് സ്ക്രീൻ ഉണ്ട്. ഐഫോൺ 14 പ്ലസ്, ഐഫോൺ 14 പ്രൊ മാക്സ് ഫോണുകളിൽ 6.7 ഇഞ്ച്. ഐഫോൺ 14 പ്രൊ മാക്സ് ഫോണുകളിൽ 6.7 ഇഞ്ച്. ഐഫോൺ 14 പ്രൊ, പ്രൊ മാക്സ് ഫോണുകൾ സെപ്റ്റംബർ 13നു ലഭ്യമാവും. ഐഫോൺ 14 വിപണിയിൽ 16 നു എത്തും. ഐഫോൺ 14 പ്ലസ് ഒക്ടോബർ 7നും.

ഐഫോൺ മിനികൾ വിപണിയിൽ പരാജയമായിരുന്നു എന്നതിനാൽ അവയുടെ പുതിയ മോഡലുകൾ ഇല്ല.
മൂന്നു പുതിയ ആപ്പിൾ വാച്ചുകൾ വരുന്നുണ്ട്: ടൈറ്റാനിയം അൾട്രാ ഉൾപ്പെടെ. ജി പി എസ് ഉള്ള അൾട്രയ്ക്കു ബാറ്ററി 36 മണിക്കൂർ നിൽക്കും. 60 മണിക്കൂർ വരെ പോകാവുന്ന സംവിധാനവും ഉണ്ട്. "ഏറ്റവും പരുക്കനും മികവുള്ളതുമായ ആപ്പിൾ വാച്ച്" എന്നാണ് ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ ജെഫ് വില്യംസ് പറയുന്നത്. സെപ്റ്റംബർ 23 നു എത്തും. വില $799.

സീരീസ് 8 ആപ്പിൾ വാച്ച് വരുന്നത് 399 ഡോളറിനാണ്. കൂടുതൽ വലിയ സ്ക്രീൻ, ബാറ്ററി ലൈഫ് എന്നിവയുണ്ട്. ആപ്പിൾ വാച്ച് എസ് ഇ $249 നു വാങ്ങാം. രണ്ടും 16 നു ലഭ്യമാവും.

പുതിയൊരു എയർപോഡ് പ്രൊ കൂടി ആപ്പിൾ അനാവരണം ചെയ്തു. മെച്ചപ്പെട്ട ബാറ്ററിയും ഓഡിയോയും അവകാശപ്പെടുന്നു. വില കൂടിയിട്ടില്ല: $249. വിപണിയിൽ എത്തുന്നത് 23ന്.

Advertisment