Advertisment

സെന്‍ട്രല്‍ ടെക്സസിലുണ്ടായ വെടിവെപ്പില്‍ അഞ്ച് പേർ കൊല്ലപ്പെട്ടു

author-image
athira kk
Updated On
New Update

മാക്ഗ്രിഗര്‍ (യു.എസ്): സെന്‍ട്രല്‍ ടെക്സസിലെ മാക്ഗ്രിഗറില്‍ റസിഡന്‍ഷ്യല്‍ ഏരിയയിലുണ്ടായ വെടിവെപ്പില്‍ അഞ്ചുപേര്‍ കൊല്ലപ്പെട്ടായി രാജ്യാന്തര ന്യൂസ് ഏജന്‍സി  അസോസിയേറ്റഡ് പ്രസ് റി​പ്പോര്‍ട്ട് ചെയ്തു. സുരക്ഷാ ഉദ്യോസ്ഥര്‍ തിരികെ നടത്തിയ വെടിവെപ്പില്‍ ഒരാള്‍ക്ക് പരിക്കേറ്റിട്ടുണ്ട്. അക്രമി പിടിയിലായിട്ടുണ്ട്. എന്നാല്‍, പൊലീസ് വെടിവെപ്പില്‍ പരിക്കേറ്റത് അക്രമിക്ക് ആണോയെന്ന് അധികൃതര്‍ വ്യക്തമാക്കിയില്ല.

Advertisment

publive-image

പൊതുജനങ്ങളുടെ സുരക്ഷയെ ബാധിക്കുന്ന യാതൊരു ഭീഷണിയും നിലവിലില്ലെന്ന് പൊലീസ് പറഞ്ഞു. എന്താണ് അക്രമത്തിന് കാരണമെന്നോ അ​ക്രമിയും ​കൊല്ല​പ്പെട്ടവരും തമ്മിലുള്ള ബന്ധമോ   മരിച്ചവരുടെ പേരുവിവരങ്ങളോ പുറത്തുവിട്ടിട്ടില്ല.

അക്രമം നടന്ന റസിഡന്‍ഷ്യല്‍ ഏരിയ സുരക്ഷാവലയത്തിലാണെന്ന് ടെക്സസ് പൊതുസുരക്ഷ ഏജന്‍സി അറിയിച്ചു. മരിച്ച അഞ്ചുപേര്‍ക്കും വെടിയേറ്റിട്ടു​ണ്ടോയെന്ന് സ്ഥിരീകരിക്കാന്‍ ടെക്സസ് പൊതുസുരക്ഷ ഏജന്‍സി വക്താവ് സര്‍ജന്റ് റയാന്‍ ഹൊവാര്‍ഡ് വിസമ്മതിച്ചു.

 

 

 

 

Advertisment