Advertisment

അമേരിക്കയില്‍ പലിശ നിരക്ക് കുതിച്ചുയരുന്നു; വീടു വില്‍പ്പന സ്തംഭനാവസ്ഥയില്‍

author-image
athira kk
Updated On
New Update

വാഷിങ്ടന്‍ ഡിസി : അമേരിക്കയില്‍ വീടു വാങ്ങുന്നതിനുള്ള പലിശ നിരക്കില്‍ റെക്കോര്‍ഡ് വര്‍ധന. കഴിഞ്ഞവാരം പലിശ നിരക്ക് ഏഴു ശതമാനം കടന്നുവെന്നു മോര്‍ട്ട്ഗേജ് ഡെയ്ലി ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. വീടു വാങ്ങുന്നതിനു 30 വര്‍ഷത്തെ കടത്തിനു 7.08 ശതമാനം വരെയായിരുന്നു ചൊവ്വാഴ്ച പലിശ നിരക്ക്. 2008 നു ശേഷം ഇത്രയും പലിശ നിരക്കു ഉയര്‍ന്നതു ആദ്യമായിട്ടാണെന്ന് മോര്‍ട്ട്ഗേജ് ബാങ്കേഴ്‌സ് അസോസിയേഷന്‍ പറഞ്ഞു.

publive-image

കഴിഞ്ഞ വര്‍ഷം ഇതേസമയം പലിശ നിരക്കില്‍ നിന്നും 3.01 ശതമാനം കുറവായിരുന്നു. പലിശ നിരക്കു ഉയര്‍ന്നതോടെ വീടു വാങ്ങുന്നവരും വീട് വില്‍ക്കുന്നവരും വേവലാതിയിലാണ്. കച്ചവടം നടക്കുന്നില്ല എന്നതാണ് കാരണമായി ചൂണ്ടികാണിക്കുന്നത്. അര മില്യണ്‍ ഡോളറിന്റെ വീടു വാങ്ങുന്നവര്‍ കഴിഞ്ഞ വര്‍ഷം നല്‍കിയതിനേക്കാള്‍ ആയിരം ഡോളര്‍ കൂടുതല്‍ മോര്‍ട്ട്ഗേജിന് നല്‍കേണ്ടി വരുന്നു.

ഫെഡറല്‍ റിസര്‍വ് പലിശ നിരക്ക് പെട്ടെന്ന് വര്‍ധിപ്പിച്ചതാണ് പലിശ നിരക്ക് ഇത്രയും ഉയരാന്‍ കാരണമായത്. നാണ്യപെരുപ്പം നിയന്ത്രിക്കുക എന്നതാണ് ഫെഡറല്‍ റിസര്‍വിന്റെ ലക്ഷ്യം. മൂന്നു മാസം മുന്‍പു വരെ നടന്നിരുന്ന വീടു വില്‍പ്പനയുടെ 25 ശതമാനം കുറവാണ് ഇപ്പോള്‍ നടക്കുന്നതെന്ന് റിയല്‍ എസ്റ്റേറ്റ് ബ്രോക്കര്‍മാരും പറയുന്നു.

Advertisment