Advertisment

നജഫ് ഗഡ്‌ ശ്രീചോറ്റാനിക്കര ഭഗവതി ക്ഷേത്രത്തിൽ പൂജ വയ്പ്പും വിദ്യാരംഭവും

author-image
athira kk
Updated On
New Update

ന്യൂ ഡൽഹി: നജഫ് ഗഡ്‌ ശ്രീചോറ്റാനിക്കര ഭഗവതി ക്ഷേത്രത്തിൽ വിദ്യാരംഭം (എഴുത്തിനിരുത്ത്) ഒക്ടോബർ 5 ബുധനാഴ്ച രാവിലെ 7:30 മുതൽ ആരംഭിക്കും. നിർമ്മാല്യ ദർശനത്തിനു ശേഷം ഗണപതി ഹോമത്തോടെയാവും ചടങ്ങുകൾ ആരംഭിക്കുക.

Advertisment

publive-image

ക്ഷേത്രത്തിൽ പ്രത്യേകം തയ്യാറാക്കുന്ന മണ്ഡപത്തിൽ മാതാപിതാക്കളുടെ മടിയിലിരുത്തി ആദ്യാക്ഷര മധുരം നുകരാനെത്തുന്ന കുരുന്നുകളുടെ നാവിൽ മേൽശാന്തി സ്വർണാക്ഷരങ്ങളാൽ ഹരിശ്രീ കുറിക്കും.

തുടർന്ന് തളികയിലൊരുക്കുന്ന അരിമണിയിൽ കുഞ്ഞു വിരലുകളാൽ ഹരിഃശ്രീ ഗണപതയെ നമഃ എന്ന് എഴുതിക്കുന്നതോടെ ഓരോകുട്ടികളുടെയും ചടങ്ങു പൂർണമാവും. തുടർന്ന് തിരുനടയിൽ ദർശനവും കണിക്യയുമർപ്പിച്ചു മടക്ക യാത്ര. ഡൽഹിയിലെ ആദ്യത്തെ ദേവീ ക്ഷേത്രമെന്ന ഖ്യാതിയാണ് ഭക്തജനങ്ങളെ നജഫ് ഗഡിലേക്ക് ആകർഷിക്കുന്നത്.

ഒക്ടോബർ 2-ന് ക്ഷേത്രത്തിൽ വൈകുന്നേരത്തെ ദീപാരാധനയ്ക്കു ശേഷം പൂജ വയ്പ്പ് നടത്തും. പുസ്തകങ്ങൾ, സംഗീതോപകരണങ്ങൾ എന്നിവ പൂജയ്ക്കു വയ്ക്കുവാൻ ആഗ്രഹിക്കുന്നവർ ഒക്ടോബർ 2 ഞായറാഴ്ച്ച വൈകുന്നേരം 5:30നു മുൻപായി ക്ഷേത്ര കൗണ്ടറിൽ എത്തിക്കേണ്ടതാണന്നു ജനറൽ സെക്രട്ടറി സി കൃഷ്ണകുമാർ അറിയിച്ചു.

പൂജകളും വിദ്യാരംഭവും മുൻകൂട്ടി ബുക്കു ചെയ്യുവാൻ 9811219540, 9289886490, 8800552070 എന്നീ നമ്പരുകളിൽ ബന്ധപ്പെടാവുന്നതാണ്.

Advertisment