Advertisment

'സഹകരണ സംഘങ്ങളും ജിഎസ്‌ടിയും' എന്ന വിഷയത്തില്‍ ചാലപ്പുറം കാലിക്കറ്റ് സിറ്റി സർവ്വീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തില്‍ പരിശീലന പരിപാടി സംഘടിപ്പിച്ചു

author-image
athira kk
Updated On
New Update

publive-image

Advertisment

കോഴിക്കോട്: 'സഹകരണ സംഘങ്ങളും ജിഎസ്‌ടിയും' എന്ന വിഷയം ആസ്പദമാക്കി ഒരു പരിശീലന പരിപാടി ചാലപ്പുറത്ത് കാലിക്കറ്റ് സിറ്റി സർവ്വീസ് സഹകരണ ബാങ്ക് സജൻ ഓഡിറ്റോറിയത്തിൽ വെച്ച് നടന്നു. കോഴിക്കോട് എസ്ജിഎസ്‌ടി വകുപ്പ് ജോയ്ന്റ് കമ്മീഷണർ ഷൈനി ഒ.ബി പരിശീലന പരിപാടി ഉദ്ഘാടനം ചെയ്തു.

publive-image

കാലിക്കറ്റ് സിറ്റി സർവ്വീസ് സഹകരണ ബാങ്ക് ഡയറക്ടർ ഷെവലിയാർ സി.ഇ ചാക്കുണ്ണി അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ സഹകരണ വകുപ്പ് ഡെപ്യൂട്ടി രജിസ്ട്രാർ ഷീജ എൻ.എം, സ്റ്റേറ്റ് ടാക്സ് ഓഫിസർ ഷിജോയ് ജെയിംസ്, ചാർട്ടേഡ് അക്കൗണ്ടന്റ് മനോറാം മാധവൻ, വേണുഗോപാൽ (കേരളബാങ്ക് പിഎസിഎസ് ഡെവലപ്പ്മെന്റ് സെൽ), ഡയറക്ടർ അഡ്വ. എ. ശിവദാസ് എന്നിവർ സംസാരിച്ചു.

Advertisment