Advertisment

യുക്രെയ്ന്റെ നാല് പ്രദേശങ്ങള്‍ റഷ്യയിലേക്ക് കൂട്ടിച്ചേര്‍ത്തു

author-image
athira kk
New Update

മോസ്കോ: യുക്രെയ്നില്‍ അധിനിവേശം നടത്തി പിടിച്ചെടുത്ത നാല് പ്രവിശ്യകള്‍ റഷ്യ സ്വന്തം രാജ്യത്തോട് കൂട്ടിച്ചേര്‍ത്തു. ഇതു സംബന്ധിച്ച ഉടമ്പടിയില്‍ റഷ്യന്‍ പ്രസിഡന്റ് വ്ളാദിമിര്‍ പുടിനും അതത് സ്ഥലങ്ങളിലെ റഷ്യന്‍ അനുകൂല നേതാക്കളും ഒപ്പുവച്ചു.

Advertisment

publive-image

നാല് പ്രാദേശിക നേതാക്കള്‍ ഒരു മേശയ്ക്കു പിന്നിലും പുടിന്‍ അതില്‍ നിന്ന് ഏറെ അകലെ മറ്റൊരു മേശയ്ക്കു പിന്നിലും ഇരുന്നായിരുന്നു ചടങ്ങ് പൂര്‍ത്തിയാക്കിയത്.

എട്ട് വര്‍ഷം മുമ്പ് ക്രിമിയ പിടിച്ചെടുത്ത് റഷ്യയോടു ചേര്‍ത്തതിനു സമാനമായ രീതിയിലാണ് ഇത്തവണത്തെ നടപടിക്രമങ്ങളും പൂര്‍ത്തിയാക്കിയത്. ഇതിനായി നടത്തിയ ജനഹിത പരിശോധനയില്‍ 99 ശതമാനം വരെ പിന്തുണ റഷ്യ അവകാശപ്പെടുന്നു.

ലുഹാന്‍സ്ക്, ഡൊണെറ്റ്സ്ക്, ഹേഴ്സന്‍, സാഫോറീസിയ എന്നീ പ്രദേശങ്ങളാണ് റഷ്യ കൂട്ടിച്ചേര്‍ക്കുന്നത്. ഇവിടങ്ങളില്‍ ഹിതപരിശോധന ചൊവ്വാഴ്ച പൂര്‍ത്തിയായിരുന്നു. യുൈ്രകനും യു.എസ്. ഉള്‍പ്പെടെയുള്ള പാശ്ചാത്യരാജ്യങ്ങളും നേരത്തേതന്നെ ഹിതപരിശോധന തള്ളിയിരുന്നു. ആളുകളെ തോക്കിന്‍മുനയില്‍ നിര്‍ത്തിയാണ് വോട്ടുചെയ്യിച്ചതെന്ന് അവര്‍ ആരോപിക്കുന്നു.

2014~ല്‍ യുൈ്രകനില്‍നിന്ന് പിടിച്ചെടുത്ത ൈ്രകമിയന്‍ മുനമ്പിലേക്ക് കര ഇടനാഴി സ്ഥാപിക്കാന്‍ പുതിയ നാല് പ്രദേശങ്ങള്‍ കൂട്ടിച്ചേര്‍ക്കുന്നതിലൂടെ റഷ്യക്ക് സാധിക്കും. ഈ അഞ്ച് പ്രദേശങ്ങളും ചേര്‍ന്നാല്‍ യുൈ്രകന്റെ 20 ശതമാനത്തോളമുണ്ട്.

 

Advertisment