Advertisment

വെങ്ങോല ഗ്രാമപഞ്ചായത്തിന്ടെ കീഴിലുളള കമ്മ്യൂണിറ്റി സെന്ററിലെ ഭക്ഷണ വിതരണ ക്രമക്കേട്: ബ്രാഞ്ച് സെക്രട്ടറിക്കും പഞ്ചായത്തിനുമെതിരെ വിജിലൻസ് അനേഷണം

author-image
athira kk
New Update

കൊച്ചി: കോവിഡ് കാലത്തു വെങ്ങോല പഞ്ചായത്തിന്ടെ കീഴിലുളള കമ്മ്യൂണിറ്റി സെന്ററിലെ ആളുകൾക് ഭക്ഷണവും മറ്റും പാകം ചെയ്തത്, വിതരണം ചെയ്യുന്നതിനായി പാത്തിപ്പാലം കുടുംബശ്രീ ജനകീയ ഹോട്ടലിനെയാണ് ചുമതലപ്പെടുത്തിയിരുന്നുത്. എന്നാൽ ഈ ഭക്ഷണ വിതരണവുമായീ ബന്ധപ്പെട്ട് പല ക്രമക്കേടുകൾ നടന്നതായീ പരാതികൾ ഉയർന്നിരുന്നു.

Advertisment

publive-image

പ്രസ്തുത കാര്യങ്ങളുടെ സത്യാവസ്ഥകൾ പുറത്തുകൊണ്ടുവരുന്നതിനു വേണ്ടി റിട്ടയേർഡ് പോലീസ് ഉദ്യോഗസ്ഥനും, ട്വന്റി 20 പ്രവർത്തകനുമായ സലിം റഹ്മത്തിന്ടെ പ്രവർത്തനങ്ങൾ ഫലം കണ്ടുതുടങ്ങി.

ഭക്ഷണ വിതരണവുമായി ബന്ധപെട്ടു വിവരാവകാശ നിയമപ്രകാരം സലിം കൊടുത്ത അപേക്ഷയിൽ, വെങ്ങോല പഞ്ചായത്തിന്റെ മറുപടികൾ ഞട്ടിക്കുന്നതായിരുന്നു എന്നാണ് സലിം പറയുന്നത്. ഭകഷണ വിതരണവുമായീ ബന്ധപെട്ടു യതൊരു ബന്ധവും ഇല്ലാത്ത ബ്രാഞ്ച് സെക്രട്ടറി മാഹിൻകുട്ടി എന്നവരുടെ പേരിൽ 17 ചെക്കുകൾ മുഖാന്തിരം 18,41,864/ - രൂപ കൈമാറിയതായി വെങ്ങോല പഞ്ചായത്തിന്റെ രേഖകളിൽ നിന്ന് വ്യക്തമാണ്.

ഈ ഫണ്ട് തിരിമറി ക്രമവിരുദ്ധവും പഞ്ചായത്ത് രാജ് ചട്ടങ്ങൾ കാറ്റിൽ പറത്തിയുമാണ് ചെയ്തിരിക്കുന്നത് എന്നാണ് സലീമിന്റെ ആരോപണം. ഈ ക്രമക്കേടുകളും ചട്ടവിരുദ്ധപ്രവർത്തനങ്ങളും ചൂണ്ടികാണിച്ചും വിവരാവകാശ രേഖകൾ ഹാജരാക്കിയും സലീം മുവാറ്റുപുഴ വിജിലെൻസ് കോടതിയിൽ ഫയൽ ചെയ്‌ത കേസിൽ വിജിലൻസ് സ്പെഷ്യൽ ജഡ്‌ജി സൈദലവി പി.പി എല്ലാ പ്രതികൾക്കെതിരെയും ക്വിക്ക് വെരിഫിക്കേഷൻ റിപ്പോർട്ട് അനുവദിച്ച് ഉത്തരവുണ്ടായി.

Advertisment