Advertisment

ഫോക്കസ് കുവൈറ്റ് ശില്പശാല സംഘടിപ്പിച്ചു

author-image
athira kk
New Update

കുവൈറ്റ് സിറ്റി: കുവൈറ്റിലെ എൻജിനിയറിംഗ് ഡിസൈനിംഗ് രംഗത്തെ കൂട്ടായ്മയായ ഫോക്കസ് കുവൈറ്റ് ഡിസൈനിംഗ് രംഗത്തെ പുതിയ സോഫ്റ്റ്വെയറുകൾ അംഗങ്ങളെ പരിശീലിപ്പിക്കുന്നതിന്റെ ഭാഗമായി ഒനിക്സ് ഇന്റെർ നാഷണലിന്റെ സഹകരണത്തോടെ റിവിറ്റ് ശില്പശാല സംഘടിപ്പിച്ചു.

Advertisment

publive-image

പ്രസിഡന്റ് സലിം രാജിന്റെ അദ്ധ്യക്ഷതയിൽ അബ്ബാസിയ യുണൈറ്റഡ് ഇന്ത്യൻ സ്ക്കൂളിൽ കൂടിയ യോഗത്തിൽ കാർഡ് കൺവീനർ രതീഷ് കുമാർ ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി ഡാനിയേൽ തോമസ് സ്വാഗതവും ട്രഷറർ സി.ഒ. കോശി നന്ദിയും പറഞ്ഞു.

ഒമനിക്സിൽ നിന്നും തരകേഷ് , ആരതി . പ്രഭൂ .രതീഷ് കുമാർ (ഫോക്കസ് )എന്നിവരും ക്ലാസുകൾ നയിച്ചു. വൈസ് പ്രസിഡന്റ് റെജികുമാർ, ജോ: സെക്രട്ടറി സുനിൽ ജോർജ് , ജോ: ട്രഷറർ ജേക്കബ്ബ് ജോൺ , കാഡ് ടീം അംഗങ്ങളായ സാം തോമസ്, സൗജേഷ് എന്നിവർ നേതൃത്വം നൽകി

Advertisment