Advertisment

യുഎഇയില്‍ പുതിയ വിസ നിയമം പ്രാബല്യത്തില്‍

author-image
athira kk
New Update

ദുബായ്: യുഎഇയിലെ പുതിയ വിസ നിയമം പ്രാബല്യത്തില്‍ വന്നത് ഇന്ത്യക്കാരടക്കം നിരവധി പ്രവാസികള്‍ക്ക് ഗുണം ചെയ്യുമെന്ന് വിലയിരുത്തല്‍. നിക്ഷേപകര്‍, വിനോദസഞ്ചാരികള്‍, തൊഴിലന്വേഷകര്‍ എന്നിങ്ങനെ വിവിധ വിഭാഗങ്ങള്‍ക്ക് ഗുണകരമാകുന്ന തരത്തിലാണ് പുതിയ നിയമം നടപ്പാക്കിയിരിക്കുന്നത്.

Advertisment

publive-image

അഞ്ച് വര്‍ഷം വീതമുള്ള ഗ്രീന്‍ റസിഡന്‍സി വിസ, മള്‍ട്ടിപ്പിള്‍ എന്‍ട്രി ടൂറിസ്ററ് വിസ, അഞ്ച് മുതല്‍ പത്ത് വര്‍ഷം വരെ കാലാവധിയുള്ള ഗോള്‍ഡന്‍ വിസ, ഒരു വര്‍ഷത്തെ റിമോട്ട് വര്‍ക്ക് വിസ എന്നിവയാണു പുതിയതായി ഏര്‍പ്പെടുത്തിയിരിക്കുന്നത്.

നിക്ഷേപകര്‍, സംരംഭകര്‍, ശാസ്ത്രജ്ഞര്‍, സ്പെഷലിസ്ററുകള്‍, വിദ്യാര്‍ഥികള്‍, ജീവകാരുണ്യ പ്രവര്‍ത്തകര്‍, വിദഗ്ധ തൊഴിലാളികള്‍ തുടങ്ങിയവര്‍ക്ക് അപേക്ഷിക്കാം.

സ്വന്തം സ്പോണ്‍സര്‍ഷിപ്പിലുള്ള ഗ്രീന്‍ റെസിഡന്‍സി വിസകള്‍ തുല്യകാലയളവിലേക്കു പുതുക്കാം. കുടുംബാംഗങ്ങളെയും സ്പോണ്‍സര്‍ ചെയ്യാം. ഗോള്‍ഡന്‍ വിസയുടെ ആനുകൂല്യങ്ങള്‍ വര്‍ധിപ്പിച്ചതാണു മറ്റൊരു സുപ്രധാന മാറ്റം. ഇവര്‍ രാജ്യത്തിനു പുറത്ത് എത്രനാള്‍ താമസിച്ചാലും വിസ അസാധുവാകില്ല. ഗോള്‍ഡന്‍ വിസക്കാര്‍ക്ക് ഇഷ്ടാനുസരണം ഗാര്‍ഹികത്തൊഴിലാളികളെ നിയമിക്കുകയും ചെയ്യാം.

Advertisment