08
Thursday December 2022
Europe

കാനഡയിലെ ആൽബെർട്ടാ പ്രൊവിൻസിൽ വേൾഡ് മലയാളി കൗൺസിൽ രൂപീകരിച്ചു

Inter national desk
Thursday, November 24, 2022

കാൽഗറി: കാനഡയിലെ ആൽബെർട്ടാ പ്രൊവിൻസിൽ വേൾഡ് മലയാളി കൗൺസിൽ രൂപീകരിച്ചു. വേൾഡ് മലയാളി കൗൺസിൽ ഗ്ലോബൽ റീജിയണൽ ഭാരവാഹികളുടെ നേതൃത്വത്തിൽ 2022 നവംബർ 19 ന് നടന്ന മീറ്റിങ്ങിൽ ആണ് ഡബ്ല്യുഎംസി ആൽബെർട്ട പ്രൊവിൻസിന്‌ ഔദ്യോഗികമായ അംഗീകാരം ലഭിച്ചത്.

ഡബ്ല്യുഎംസി ആൽബെർട്ട പ്രൊവിൻസിന്റെ മേൽനോട്ടത്തിനായി പതിനഞ്ചു അംഗ എക്സിക്യൂട്ടീവ് കൗൺസിലിനെയാണ് തിരഞ്ഞെടുത്തിട്ടുള്ളത്. ശ്രീകുമാർ സി – ചെയർമാൻ, ബിനോയ് ജോസഫ് – പ്രസിഡന്റ്, രവിരാജ് ആർ – ജനറൽ സെക്രട്ടറി, അബി അബ്ദുൽ റബ്ബ് – ട്രെഷറർ, ജോർജ് അബ്രഹാം – അഡ്വൈസറി ബോർഡ് ചെയർ പേഴ്‌സൺ , കൃഷ് നായർ – വൈസ് ചെയർമാൻ, അനിൽകുമാർ മേനോൻ – വൈസ് പ്രസിഡന്റ്, രഞ്ജിത് സേനൻ – ജോയിന്റ് സെക്രട്ടറി, മാധവി ഉണ്ണിത്താൻ – കൾച്ചറൽ ഫോറം പ്രസിഡന്റ്, ഡോ: സൂസൻ ചാണ്ടി – ന്യൂ കമേഴ്‌സ് ഫോറം പ്രസിഡന്റ്, ശൈലജ മേനോൻ – വിമൻസ് ഫോറം പ്രസിഡന്റ്, ഡോ: സൗമ്യ സതീശൻ – ഹെൽത്ത് & വെൽനെസ്സ് ഫോറം പ്രസിഡന്റ്, ഗോഡ്‍ലി മേബിൾ – യൂത്ത് ഫോറം പ്രസിഡന്റ്, ജോണി സെബാസ്റ്റ്യൻ – ആർട്സ് ആൻഡ് ലിറ്റററി ഫോറം പ്രസിഡന്റ്, ദീപു പിള്ള – സ്പോർട്സ് ഫോറം പ്രസിഡന്റ് എന്നിവരാണ് 2022-2024 കാലഘട്ടത്തിലേക്കുള്ള എക്സിക്യൂട്ടീവ് കൗൺസിൽ .

കൾച്ചറൽ പരിപാടികൾക്ക് പുറമെ ചാരിറ്റി, ജീവ കാരുണ്യ പദ്ധതികൾക്ക് പ്രാധാന്യം നൽകിയായിരിക്കും വേൾഡ് മലയാളി കൗൺസിൽ ആൽബെർട്ട പ്രൊവിൻസ് പ്രവർത്തിക്കുക എന്ന് ആൽബെർട്ട പ്രൊവിൻസിന്റെ ഭാരവാഹികൾ അറിയിച്ചു.

1995 ൽ അമേരിക്കയിലെ ന്യൂ ജേഴ്‌സിയിൽ രൂപീകരിച്ച ഒരു നോൺ പ്രോഫിറ്റ് പബ്‌ളിക് ചാരിറ്റി സംഘടനയാണ് ഡബ്ല്യുഎംസി. ഇപ്പോൾ ഏകദേശം 40 രാജ്യങ്ങളിൽ പ്രവർത്തിക്കുന്ന വേൾഡ് മലയാളീ കൗൺസിൽ വിദേശ മലയാളികളുടെ കൂട്ടയ്മയ്ക്കും ഉന്നമനത്തിനും വേണ്ടി നിലകൊള്ളുന്നു. സമൂഹത്തിൽ പിന്നോക്കരായ മലയാളികളുടെ ക്ഷേമത്തിന് വേണ്ടി പ്രവർത്തിക്കുന്നതിനോടൊപ്പം നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങൾ ആണ് ഈ സംഘടന ഇപ്പോൾ ചെയ്തുകൊണ്ടിരിക്കുന്നത്.

പുതുതായി രൂപീകരിച്ച ഡബ്ല്യുഎംസി ആൽബെർട്ടാ പ്രൊവിൻസ്, വേൾഡ് മലയാളി കൗൺസിൽ എന്ന സംഘടനയ്ക്ക് ഒരു മുതൽ കൂട്ടായിരിക്കുമെന്ന് വേൾഡ് മലയാളി കൗൺസിൽ അമേരിക്കാ റീജിയൻ ചെയർമാൻ ചാക്കോ കോയിക്കലേത് അറിയിച്ചു. വേൾഡ് മലയാളി കൗൺസിൽ അമേരിക്കാ റീജിയൻ പ്രസിഡന്റ് ജോൺസൻ തലചെലൂർ, ജനറൽ സെക്രട്ടറി അനീഷ് ജെയിംസ്, വൈസ് ചെയർ പേഴ്‌സൺ ശാന്താ പിള്ളൈ, വൈസ് ചെയർമാൻ ജോമോൻ ഇടയാടിൽ, വൈസ് പ്രസിഡന്റ് (അഡ്മിൻ) മാത്യൂസ് എബ്രഹാം, വൈസ് പ്രസിഡന്റ് (Org. Dev.) ജിബ്‌സൺ മാത്യു ജേക്കബ്, വൈസ്പ്രസിഡന്റ് ജാക്സൺ ജോയ്, ഗ്ലോബൽ ചെയർമാൻ ഗോപാല പിള്ള, ഗ്ലോബൽ പ്രസിഡന്റ് ജോൺ മത്തായി, ഗ്ലോബൽ ജനറൽ സെക്രട്ടറി പിന്റോ കണ്ണമ്പള്ളി എന്നിവർ പുതിയ പ്രൊവിൻസിനു ആശംസകൾ അറിയിച്ചു.

More News

ഹൂസ്റ്റണ്‍: വേദപണ്ഡിതനും ഋഗ്വേദ ഭാഷാഭാഷ്യ കര്‍ത്താവുമായ ഒളപ്പമണ്ണ ഒ.എം. സി. നാരായണന്‍ നമ്പൂതിരിപ്പാടിന്റെ മകളും മരുമകനും അമേരിക്കയില്‍ കുട്ടികള്‍ക്ക് കഥ പറഞ്ഞുകൊടുക്കുന്നു. വെറും കഥകളല്ല, പുരാണത്തില്‍ നിന്നും ഉപനിഷത്തില്‍ നിന്നുമുള്ള അര്‍ത്ഥസമ്പുഷ്ടമായ കഥകള്‍. മനസ്സിലേക്ക് സനാതന ധര്‍മത്തിന്റെ വിത്തുപാകിയ കഥകള്‍ അമേരിക്കയില്‍ ജനിച്ചു വളരുന്ന മലയാളി കുട്ടികളിലേക്കും പകരുക കഥ കേട്ട് വളരുന്ന പുതു തലമുറ സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെയാണ് കേരള ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്കയാണ് ‘ കഥാ വേള’ അവതരിപ്പിക്കുന്നത്. ഒളപ്പമണ്ണ ഒ.എം. സി […]

എസ്.എം.ടി പ്രൊഡക്ഷൻസിന്റെ ബാനറിൽ നിസാമുദീൻ നാസർ സംവിധാനം ചെയ്യുന്ന ‘ഉത്തോപ്പിൻ്റെ യാത്ര’യുടെ ടൈറ്റിൽ പോസ്റ്റർ റിലീസ് ചെയ്തു. റിയാൻ പത്താൻ കേന്ദ്ര കഥാപാത്രമാകുന്ന ചിത്രത്തിൽ മീര പിള്ളയാണ് നായിക. ഡിസംബർ 10ന് ചിത്രീകരണം ആരംഭിക്കുന്ന സിനിമയുടെ പ്രധാന ലൊക്കേഷൻ ഹരിപ്പാട്, ആലപ്പുഴ, കൊച്ചി എന്നിവിടങ്ങളാണ്. ട്രാവൽ മൂഡ് ഗണത്തിലുള്ള ചിത്രത്തിൻ്റെ കഥ ഒരുക്കുന്നത് ദിലീപ് ഷെറഫ് ആണ്. ചിത്രത്തിൽ പ്രമുഖ താരങ്ങളോടൊപ്പം ആരോമൽ ബി.എസ്, എൻ.വെങ്കിടാചലം, പ്രദീപ് ടി, ജോസ്വിൻ എബ്രഹാം ജോൺസൺ, നൗഫൽ, ഷമീർ എന്നിവരെ […]

തിരുവനന്തപുരം: മദ്യത്തിന്റെ പൊതുവിൽപ്പന നികുതി നാല് ശതമാനം വർദ്ധിപ്പിക്കണമെന്ന ബില്ല് പാസാക്കി നിയമസഭ. മയക്കുമരുന്ന് ഉപയോഗം വർധിക്കുന്ന സാഹചര്യത്തിൽ മദ്യവില വർധിപ്പിക്കരുതെന്നാണ് പ്രതിപക്ഷം നിയമസഭയിൽ ആവശ്യപ്പെട്ടു. ലാഭം മദ്യകമ്പനികൾക്ക് മാത്രമാണെന്നും പ്രതിപക്ഷം വ്യക്തമാക്കി. സംസ്ഥാന സർക്കാരിന്റെ ഈ നയം അംഗീകരിക്കാൻ കഴിയില്ലെന്ന് പിസി വിഷ്ണുനാഥ് ചൂണ്ടിക്കാട്ടി. 23 പുതിയ ബാറുകൾക്ക് ഈ വർഷം മാത്രം അനുമതി നൽകിയെന്നും പ്രതിപക്ഷ അറിയിച്ചു. അതേസമയം,പുതിയ ബാറ് വന്നത് കൊണ്ട് വിൽപ്പന കൂടിയിട്ടില്ലെന്ന് എക്‌സൈസ് വകുപ്പ് മന്ത്രി എംബി രാജേഷ് പറഞ്ഞു. […]

ഡബ്ലിന്‍ : അപൂര്‍വ്വ വൈറസ് രോഗബാധയെ തുടര്‍ന്ന് അഞ്ച് വയസ്സുകാരന്‍ മരിച്ചതോടെ അയര്‍ലണ്ടില്‍ ഭീതി പടരുന്നു.ഐ ഗ്യാസ് എന്നും ഗ്രൂപ്പ് എ സ്ട്രെപ്പ് എന്നുമറിയപ്പെടുന്ന അപൂര്‍വ്വ ‘ഭീകര’നാണ് കുട്ടികള്‍ക്കിടയില്‍ പടരുന്നത്. ഇതു മുന്‍നിര്‍ത്തി ശക്തമായ ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിരിക്കുകയാണ് എച്ച്. എസ് ഇ.ഇതിനെ ചെറുക്കാന്‍ മാത്രമായി വാക്സിനില്ലെന്നതാണ് ഏറെ ആശങ്കപ്പെടുത്തുന്നത്. രോഗബാധയുണ്ടായാല്‍ ആന്റിബയോട്ടിക്കാണ് രക്ഷ. എന്നിരുന്നാലും ചില കേസുകളില്‍ രോഗം മൂര്‍ച്ഛിക്കുന്നതിന് വളരെ സാധ്യതയുണ്ട്.കോവിഡിന് ശേഷം സാമൂഹിക ഇടപെടലുകള്‍ വര്‍ധിച്ചതാണ് രോഗം പടരുന്നതിന് കാരണമെന്നാണ് വിലയിരുത്തപ്പെടുന്നത്.അഞ്ച് വയസ്സിന് […]

തിരുവനന്തപുരം: സംസ്ഥാനത്തെ സൂക്ഷമ, ചെറുകിട, ഇടത്തരം സംരംഭങ്ങളുടെ മേഖലയിൽ വലിയ കുതിച്ചു ചാട്ടം. കഴിഞ്ഞ 8 മാസത്തിനിടെ 1,01,353 എംഎസ്എംഇ സംരംഭങ്ങൾ ആരംഭിച്ചതായി വ്യവസായ മന്ത്രി പി രാജീവ് നിയമസഭയിൽ പറഞ്ഞു. എംഎസ്എംഇ ലൂടെ 6282 രൂപയുടെ ആഭ്യന്തര നിക്ഷേപമാണ് കേരളത്തിൽ നടന്നത്. 2,20,500 പേർക്ക് തൊഴിൽ ലഭിച്ചു. മലപ്പുറം, എറണാകുളം ജില്ലകളിൽ മാത്രം 10,000 ത്തിലധികം പുതിയ സംരംഭങ്ങൾ ആരംഭിച്ചിട്ടുണ്ട്. എട്ട് മാസം കൊണ്ട് ഒരു വർഷം കൊണ്ട് കൈവരിക്കാൻ ലക്ഷ്യമിട്ടത് യാഥാർത്ഥ്യമാക്കിയെന്നും മന്ത്രി പി […]

ഡബ്ലിന്‍ : രാത്രി താപനില രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ മൈനസ് നാലിലെത്തിയതോടെ കൊടുംതണുപ്പില്‍ പുതയുകയാണ് അയര്‍ലണ്ട്. കനത്ത തണുപ്പ്‌ പരിഗണിച്ച് ഇന്നു രാത്രിയും യെല്ലോ അലേര്‍ട്ട് നല്‍കിയിരിക്കുകയാണ് മെറ്റ് ഏറാന്‍.താപനില മൈനസ് 4 ഡിഗ്രിയിലേക്ക് താഴുന്നത് മുന്‍നിര്‍ത്തിയാണ് ഇന്നു രാത്രി 10 മണി മുതല്‍ വെള്ളിയാഴ്ച രാവിലെ 10 മണി വരെ യെല്ലോ മുന്നറിയിപ്പ് നല്‍കിയത്. ഇന്ന് സ്നോ ഫാളും ഉണ്ടായേക്കാം പൂജ്യം മുതല്‍ +3 ഡിഗ്രി വരെ ആയിരിക്കും ഇന്നത്തെ ഏറ്റവും ഉയര്‍ന്ന താപനില. ഇടയ്ക്ക് […]

രാജ്യത്ത് കാറുകളുടെ വില വർദ്ധിപ്പിക്കാൻ ഒരുങ്ങി നിർമ്മാണ കമ്പനികൾ. നിലവിൽ, കാറുകളുടെ നിർമ്മാണ ചിലവ് വർദ്ധിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് വില വർദ്ധനവ് നടപ്പാക്കാൻ പദ്ധതിയിടുന്നത്. റിപ്പോർട്ടുകൾ പ്രകാരം, മെഴ്സിഡീസ് ബെൻസ്, കിയ ഇന്ത്യ, എംജി മോട്ടോർ എന്നീ കമ്പനികളാണ് വില വർദ്ധനവ് പ്രഖ്യാപിച്ചിരിക്കുന്നത്. നിലവിൽ, ടാറ്റാ മോട്ടേഴ്സ്, മാരുതി സുസുക്കി തുടങ്ങിയ നിർമ്മാണ കമ്പനികൾ ഇതിനോടകം തന്നെ വില വർദ്ധനവ് പ്രഖ്യാപിച്ചിരുന്നു. 2023 ജനുവരി മുതലാണ് വാഹനങ്ങളുടെ വില വർദ്ധിക്കാൻ സാധ്യത. ഔഡി വാഹനങ്ങളുടെ വിലയിൽ 1.7 […]

ഡബ്ലിന്‍ : വിന്റര്‍ പ്രതിസന്ധികളില്‍ ആശുപത്രികളാകെ സമ്മര്‍ദ്ദത്തിലാകുന്ന സാഹചര്യത്തിലും നികത്താനുള്ളത് നൂറുകണക്കിന് ഡോക്ടര്‍മാരുടെ ഒഴിവുകള്‍.9 ലക്ഷം പേരാണ് രാജ്യത്താകെ ജിപിമാരെ കാത്ത് വെയ്റ്റിംഗ് ലിസ്റ്റില്‍ കഴിയുന്നത്. ഈ ഘട്ടത്തിലാണ് 900 സ്ഥിരം തസ്തികകള്‍ നികത്താനുള്ളത്. ഐറിഷ് ഹോസ്പിറ്റല്‍ കണ്‍സള്‍ട്ടന്റ്സ് അസോസിയേഷന്‍(ഐ സി എച്ച് എ) ഉള്‍പ്പടെയുള്ള സംഘടനകള്‍ കഴിഞ്ഞ ഒരു ദശകമായി ഈ പ്രശ്നം പരിഹരിക്കണമെന്ന് ആവശ്യപ്പെടുന്നതാണ്.എന്നിട്ടും ഈ വിഷയത്തെ അഭിസംബോധന ചെയ്യാന്‍ സര്‍ക്കാര്‍ തയ്യാറായിട്ടില്ലെന്ന ആക്ഷേപം ശക്തമാണ്. കരാര്‍ അന്തിമഘട്ടത്തില്‍… നിര്‍ദ്ദേശങ്ങളായി അതിനിടെ, പുതിയ പബ്ലിക്-ഓണ്‍ലി […]

രോ​ഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്ന ഒരു ജ്യൂസാണ് സെലറി ജ്യൂസ്. ഇതിന് ധാരാളം ആരോ​ഗ്യ​ഗുണങ്ങള്‍ ഉണ്ട്. അമിതവണ്ണവും ചാടിയ വയറും പലപ്പോഴും പലരേയും അസ്വസ്ഥരാക്കുന്നുണ്ട്. എന്നാല്‍ ഇത്തരത്തിലുള്ള അവസ്ഥയെ ഇല്ലാതാക്കുന്നതിന് വേണ്ടി നമുക്ക് ഫൈബര്‍ അടങ്ങിയിട്ടുള്ള സെലറി ജ്യൂസ് കഴിക്കാവുന്നതാണ്. ദിവസവും വെറും വയറ്റില്‍ സെലറി ജ്യൂസ് കുടിക്കുന്നത് അമിത വണ്ണം കുറയ്ക്കാൻ സഹായിക്കും. ആന്റി ഇന്‍ഫ്ലമേറ്ററി, ആന്റി ബാക്ടീരിയല്‍, ആന്റി വൈറല്‍, ആന്റിഓക്‌സിഡന്റ് ഏജന്റായി പ്രവര്‍ത്തിക്കുന്ന എപിജെനിന്‍ എന്ന സസ്യ സംയുക്തം സെലറിയില്‍ അടങ്ങിയിരിക്കുന്നു. ഇത് പ്രതിരോധശേഷി […]

error: Content is protected !!