Advertisment

ഡാളസില്‍ സംയുക്ത ക്രിസ്തുമസ് - പുതുവത്സരാഘോഷം ശനിയാഴ്ച വൈകിട്ട് 5 ന്

author-image
athira kk
New Update

ഡാളസ്: കേരള എക്ക്യൂമെനിക്കല്‍ ക്രിസ്ത്യന്‍ ഫെല്ലോഷിപ്പിന്റെ നേതൃത്വത്തില്‍ ഡാളസില്‍ നടത്തപ്പെടുന്ന നാല്പത്തി നാലാമത് സംയുക്ത ക്രിസ്തുമസ് - പുതുവത്സരാഘോഷങ്ങള്‍ ഡിസംബര്‍ 3 ശനിയാഴ്ച്ച വൈകിട്ട് 5 മണിക്ക് മാര്‍ത്തോമ്മ ഇവന്റ് സെന്റര്‍ ഡാളസ്, ഫാര്‍മേഴ്‌സ് ബ്രാഞ്ച് ഓഡിറ്റോറിയത്തില്‍ വെച്ച് (11500 Luna Road, Dallas, Texas 75234) നടത്തപ്പെടും.

Advertisment

publive-image

മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ സൗത്ത് വെസ്റ്റ് ഡയോസിസ് ഓഫ് അമേരിക്കയുടെ അധിപന്‍ ആയി പുതിയതായി ചുമതലയേറ്റെടുത്ത അഭിവന്ദ്യ ഡോ.തോമസ് മാര്‍ ഈവാനിയോസ് മെത്രാപ്പോലീത്താ ക്രിസ്തുമസ് - ന്യുഇയര്‍ സന്ദേശം നല്‍കും. ഡാളസിലെ വിവിധ സഭകളില്‍പ്പെട്ട അനേക ഇടവകളിലെ ഗായകസംഘങ്ങളുടെ ഗാനശുശ്രുഷ ഉണ്ടായിരിക്കും.

ഈ വര്‍ഷത്തെ ആഘോഷങ്ങള്‍ക്ക് നേതൃത്വം വഹിക്കുന്നത് പ്ലാനോ സെന്റ്.പോള്‍സ് മലങ്കര ഓര്‍ത്തഡോക്‌സ് ഇടവകയാണ്. വിവിധ സഭാവിഭാഗത്തില്‍പ്പെട്ട ഇരുപത്തി ഒന്ന് ഇടവകളിലെ വൈദീകരും, വിശ്വാസികളും ഒന്നിച്ചു ചേരുന്ന ഒരു മഹാസംഗമം ആണ് കഴിഞ്ഞ 43 വര്‍ഷമായി ഡാളസില്‍ നടത്തിവരുന്ന ക്രിസ്തുമസ് - ന്യുഇയര്‍ ആഘോഷം. ഇന്ത്യക്ക് പുറത്തുള്ള വിദേശ രാജ്യങ്ങളില്‍ ഏറ്റവും പഴക്കമുള്ള എക്ക്യൂമെനിക്കല്‍ കൂട്ടായ്മ്മ എന്ന പ്രശസ്തിയും ഡാളസിലെ കെഇസിഎഫിനാണ്.

ഈ വര്‍ഷത്ത ആഘോഷങ്ങള്‍ ഓണ്‍ലൈന്‍ പ്ലാറ്റ് ഫോം ആയ ഫേസ്ബുക്, www.keral.tv, www.kecfdallas.org തുടങ്ങിയ വെബ് സൈറ്റിലൂടെ തത്സമയം ദര്‍ശിക്കാവുന്നതും, പ്രവാസി ചാനല്‍ പ്രോഗ്രാം സംപ്രേക്ഷണം ചെയ്യുന്നതാണെന്നും സംഘാടകര്‍ അറിയിച്ചു. വൈദീകര്‍ ഉള്‍പ്പടെ 24 അംഗങ്ങള്‍ അടങ്ങുന്ന ഒരു എക്‌സിക്യുട്ടീവ് കമ്മറ്റിയാണ് കെ.ഇ.സി.എഫിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുന്നത്.

എല്ലാ വിശ്വാസ സമൂഹത്തെയും ഡിസംബര്‍ 3 ശനിയാഴ്ച്ച നടത്തപ്പെടുന്ന ക്രിസ്തുമസ് - ന്യുഇയര്‍ ആഘോഷത്തിലേക്ക് ക്ഷണിക്കുന്നതായി വെരി.റവ.രാജൂ ഡാനിയേല്‍ കോര്‍ എപ്പിസ്‌കോപ്പ (പ്രസിഡന്റ്), റവ.ജിജോ എബ്രഹാം (വൈസ്.പ്രസിഡന്റ്), അലക്‌സ് അലക്സാണ്ടര്‍ (ജനറല്‍ സെക്രട്ടറി), ബിജോയ് ഉമ്മന്‍ (ട്രഷറാര്‍ ), ജോണ്‍ തോമസ് (ക്വയര്‍ കോര്‍ഡിനേറ്റര്‍), എന്നിവര്‍ അറിയിച്ചു..

Advertisment