ദുരിതാശ്വാസ നിധിയിലേക്ക് യുഡിഎഫ് കൺവീനർ പി.പി.തങ്കച്ചൻ ഒരു വർഷത്തെ പെൻഷൻ തുക – 276000 രൂപ നല്‍കി

ന്യൂസ് ബ്യൂറോ, കൊച്ചി
Saturday, September 1, 2018

കാക്കനാട്: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് യു ഡി എഫ് കൺവീനർ പി.പി.തങ്കച്ചൻ രണ്ടു ലക്ഷത്തി എഴുപത്തി ആറായിരം രൂപ (276000/-) നൽകി. മുൻ മന്ത്രിയും സ്പീക്കറുമായിരുന്ന അദ്ദേഹം തന്റെ ഒരു വർഷത്തെ പെൻഷൻ തുകയുടെ ഡിമാന്റ് ഡ്രാഫ്റ്റാണ് ജില്ലാ കളക്ടറെ ഏൽപ്പിച്ചത്.

പ്രളയ ദുരിതാശ്വാസ നിധിയിലേക്ക് മുൻ എംഎൽഎമാർ ഒരു മാസത്തെ പെൻഷൻ തുക നൽകാനാണ് തീരുമാനിച്ചതെങ്കിലും നിലവിലെ സാഹചര്യം കണക്കിലെടുത്താണ് ഒരു വർഷത്തെ പെൻഷൻ തുക നൽകാൻ തീരുമാനിച്ചതെന്ന് അദ്ദേഹം പറഞ്ഞു. ഡി സി സി പ്രസിഡന്റ് ടി.ജെ വിനോദും ഒപ്പമുണ്ടായിരുന്നു.

×