Advertisment

ബര്‍ലിനിലെ മലയാളി വിദ്യാര്‍ത്ഥി പെരുമ്പാവൂരില്‍ ബൈക്കപകടത്തില്‍ മരിച്ചു

author-image
athira kk
New Update

ബര്‍ലിന്‍: ബര്‍ലിനിലെ യൂണിവേഴ്സിറ്റിയില്‍ മാസ്ററര്‍ ബിരുദ വിദ്യാര്‍ത്ഥിയായ അരുണ്‍ സണ്ണി (26) പെരുമ്പാവൂരിലുണ്ടായ ബൈക്കപകടത്തില്‍ മരിച്ചു.

publive-image

സംസ്കാര ശുശ്രൂഷകള്‍ ഡിസം.8(വ്യാഴം) ഉച്ചകഴിഞ്ഞ് 1.30 ന് സ്വഭവനത്തില്‍ ആരംഭിച്ച് വേങ്ങൂര്‍ മാര്‍ കൗമ പള്ളിയില്‍ സംസ്കരിക്കും.

അരുണ്‍ സഞ്ചരിച്ചിരുന്ന ബൈക്ക് ഓട്ടോയുമായി കൂട്ടിയിടിച്ചാണ് അപകടം സംഭവിച്ചത്.കൂടെയുണ്ടായിരുന്ന സുഹൃത്തിന് ഗുരുതരമായും ഓട്ടോ ൈ്രഡവര്‍ക്കും പരിക്കേറ്റു.പെരുമ്പാവൂര്‍ എസ്എന്‍ ജംഗ്ഷനില്‍ ചൊവ്വാഴ്ച വൈകുന്നേരം ആറരയോടെയാണ് സംഭവം.

സംഭവം നടന്നയുടനെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും അരുണിന്റെ ജീവന്‍ രക്ഷിക്കാനായില്ല. കുറുംപ്പപടി തുരുത്തി താണാട്ടുകുടി സണ്ണിയുടെയും ഡോളിയുടെയും മകനാണ് അരുണ്‍.ഒരു സഹോദരനുണ്ട് പരേതന്.

Advertisment