ഡല്‍ഹി: പഞ്ചാബിൽ ഒരു ടോൾ പ്ലാസകൂടി പൂട്ടി കാലങ്ങളായി നടന്നുവന്ന അഴിമതിയുടെ നീരാളിക്കൈകൾ ജനങ്ങൾക്കുമുന്നിൽ തുറന്നുകാട്ടി മുഖ്യമന്ത്രി. പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാൻ ഇന്ന് രാവിലെ ഹോഷി യാർപൂരിലെ 'ലചോവാൾ' ടോൾ പ്ലാസ എന്നത്തേ ക്കുമായി അടച്ചുപൂട്ടിയിട്ട് എല്ലാ രേഖകളുമായി നടത്തിയ പത്രസ മ്മേളനത്തിലാണ് അമ്പരപ്പിക്കുന്ന വിവരങ്ങൾ പുറത്തു വന്നിരിക്കുന്നത്.
/sathyam/media/post_attachments/H1h0s6ONgQsduQgi6CJv.jpg)
മുഖ്യമന്ത്രിയുടെ വെളിപ്പെടുത്തൽ ഇപ്രകാരമായിരുന്നു. " ലചോവാൾ ടോൾ പ്ലാസയുടെ അധീനതയിൽ 27.9 കിലോമീറ്റർ റോഡാണുണ്ടായിരുന്നത്. സർക്കാർ ഖജ നാവിലെ ജനങ്ങളുടെ നികുതിപ്പണമായ 7.76 കോടി രൂപ മുടക്കിയാണ് ഈ റോഡ് നിർമ്മിച്ചത്.
അതിനു ശേഷം 2007 മുതൽ 14 ഡിസംബർ 2022 വരെ 15 വർഷക്കാലത്തേക്കുള്ള റോഡ് മൈന്റനൻസ് കരാർ മുൻ സർക്കാർ പി.ഡി അഗ്രവാൾ ഇൻഫ്രാസ്ട്രക്ച്ചർ ലിമിറ്റഡ് എന്ന കമ്പനിക്ക് നൽകപ്പെട്ടു. ഇവിടം മുതലാണ് അഴിമതിയും തട്ടിപ്പും വഞ്ചനയും തുടങ്ങുന്നത്.
റോഡ് മെയ്ന്റനൻസ് എന്ന പേരിൽ പി.ഡി അഗ്രവാൾ ഇൻഫ്രാസ്ട്രക്ച്ചർ ലിമിറ്റഡ് ടോൾ പ്ലാസ വഴി ദിവസം 1.94 ലക്ഷം രൂപയാണ് കളക്ഷൻ നടത്തിയിരുന്നത്. അത് ഒരുവർഷം ഏകദേശം 7 കോടി രൂപ വരും. സർക്കാർ ജനങ്ങളുടെ നികുതിപ്പണമായ 7.76 കോടി രൂപ മുടക്കി നിർമ്മിച്ച റോഡിൽ നിന്ന് വർഷം 7 കോടി കണക്കി ൽ 15 വർഷം കൊണ്ട് 105 കോടിയാണ് കമ്പനി തട്ടിയെടുത്തത്. കമ്പനി കരാർ വ്യവസ്ഥകളൊന്നും പാലിച്ചി ട്ടുമില്ല. റോഡ് മെയ്ന്റനൻസ് പോയിട്ട് ചെറിയ അറ്റകുറ്റപ്പണികൾ പോലും ചെയ്തിട്ടുമില്ല. ഇതിൽ ഉദ്യോഗസ്ഥ - ഭരണതല അഴിമതിയും തട്ടിപ്പും വ്യക്തമാണ്.
സർക്കാരുമായുണ്ടാക്കിയ കരാർ പ്രകാരം ടോൾ പ്ലാസയിലെ പണം പൊതുമേഖലാ ബാങ്കിലായിരുന്നു കമ്പനി നിക്ഷേപിക്കേണ്ടിയിരുന്നത്. എന്നാൽ അവർ പണം നിക്ഷേപിച്ചതാകട്ടെ സ്വകാര്യ ബാങ്കിലും. ഇത് കരാറി ന്റെ ലംഘനവും സർക്കാരിനോടുള്ള വഞ്ചനയുമാണ്. പഞ്ചാബിൽ 2007 മുതൽ 2017 വരെ 10 വർഷം ശിരോ മണി അകാലിദൾ ആയിരുന്നു ഭരണത്തിൽ. 2017 മുതൽ കോൺഗ്രസ് സർക്കാർ അധികാരത്തി ലെത്തി.ഇരു സർക്കാരുകളും ഈ കരാർ ലംഘനം ചോദ്യം ചെയ്യാനോ നിയമവിരുദ്ധമായി പ്രവർത്തിച്ച ഇവരുടെ കരാർ റദ്ദാക്കാനോ ഒരു നടപടിയും കൈക്കൊണ്ടില്ല.
/sathyam/media/post_attachments/lM1g0OtK0lILw4mUNvMu.jpg)
ഇപ്പോൾ പഞ്ചാബ് സർക്കാർ എ.ജി യുടെ നിയമോപദേശത്തിൻ്റെ അടിസ്ഥാനത്തിൽ വഞ്ചനാക്കുറ്റത്തിന് ടോൾ പ്ലാസ കമ്പനിക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. അവരെ ബ്ലാക്ക് ലിസ്റ്റ് ചെയ്യാനും സർക്കാരിനെ കബളിപ്പിച്ചു നേടിയ പണം റിക്കവർ ചെയ്യാനും നടപടികൾ ആരംഭിച്ചിരിക്കുകയാണ്.
രസകരമായ മറ്റൊരു വസ്തുത കർഷകസമരവും കൊറോണയും മൂലം ടോൾ പ്ലാസ നടത്തിയിരുന്ന കമ്പനിക്ക് വലിയ നഷ്ടമുണ്ടായെന്നും അത് നികത്താൻ കുറഞ്ഞത് 502 ദിവസത്തെ അധിക സമയം കൂടി അനുവദിക്ക ണമെന്നും കട്ടി അവർ സർക്കാരിന് അടുത്തിടെ കത്തു നൽകിയിരുന്നു എന്നതാണ്.
അനധികൃതമായി പണം സമ്പാദിച്ചതല്ലാതെ റോഡ് മെയിന്റനൻസ് പോലും നടത്താതിരുന്നവർക്ക് എന്ത് നഷ്ടമാണുണ്ടാകുക ? 502 ദിവസത്തെ അധികസമയം കൂടി നൽകിയിരുന്നെങ്കിൽ അവർ 11 കോടി രൂപ അതുവഴി അടിച്ചുമാറ്റുമായിരുന്നു. ഇതാണ് നമ്മുടെ നാട്ടിൽ സ്ഥിരമായി നടന്നുവരുന്നത്. ഇത്തരം കമ്പനി കളോട് ഒരു വിട്ടുവീഴ്ചയു മുണ്ടാകില്ല. അവർ തട്ടിയെടുത്ത പഞ്ചാബ് ജനതയുടെ ഓരോ രൂപയും കണക്ക് പറഞ്ഞ് പലിശ സഹിതം വാങ്ങിയിരിക്കുമെന്ന് ഞാൻ ഉറപ്പുതരുന്നു.
എല്ലാ ടോൾ പ്ലാസകളോടും അവരുടെ കരാർ കലാവധി അവസാനിക്കുന്ന തീയതി വലിയ അക്ഷരത്തിൽ പ്ലാസയ്ക്കു മുന്നിൽ പ്രദർശിപ്പിക്കാൻ ഉത്തരവ് നല്കിയിരിക്കുകയാണ്. എന്നെ വിമർശിക്കുന്നവർ മറുപടി പറയേണ്ടത് ഇത്ര വലിയ തട്ടിപ്പും അഴിമതിയും നടത്തിയ ഈ കമ്പനിയുടെ കരാർ അവർ ഭരണത്തി ലിരുന്നപ്പോൾ എന്തുകൊണ്ട് റദ്ദാക്കിയില്ല എന്നാണ്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us