Advertisment

കേന്ദ്രസർക്കാർ ജീവനക്കാരുടെ ശമ്പള വർദ്ധനവിന് സാധ്യത; ഡി. എ വർദ്ധനവ് സർക്കാർ പുനഃസ്ഥാപിക്കുമെന്ന് പ്രതീക്ഷ

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

ഡൽഹി: കോവിഡ് മഹാമാരി മൂലം കഴിഞ്ഞ വർഷം നിർത്തിവച്ചിരുന്ന നാല് ശതമാനം ഡിയർനെസ് അലവൻസ് (ഡി. എ) വർദ്ധനവ് സർക്കാർ പുനഃസ്ഥാപിക്കുമെന്ന് പ്രതീക്ഷ. ഇതിനാൽ 2021 ൽ കേന്ദ്ര സർക്കാർ ജീവനക്കാരുടെ ശമ്പളം വർദ്ധിക്കാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ടുകൾ.

Advertisment

publive-image

ജനുവരിയിൽ തന്നെ നാല് ശതമാനം അധിക ഡി. എ നൽകുന്നമെന്ന തരത്തിലുള്ള റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു. എന്നാൽ ഇതുസംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനങ്ങളൊന്നും സർക്കാരിൻ്റെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടില്ല. അതേസമയം 2021 ജൂലൈ വരെ ഡി. എ വർദ്ധനവ് സർക്കാർ നിർത്തി വച്ചിട്ടുണ്ട്. നിലവിൽ 17 ശതമാനമാണ് ഡി. എ.

രാജ്യത്തെ സാമ്പത്തിക സ്ഥിതി മെച്ചപ്പെട്ട് കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ ഡി. എ വർദ്ധനവ് ജൂലൈക്ക് മുൻപ് തന്നെ നടപ്പിലാക്കുമെന്നാണ് റിപ്പോർട്ടുകൾ.

ഏഴാം കേന്ദ്ര ശമ്പള കമ്മീഷന്റെ ശുപാർശയിലാണ് ഡി. എ വർദ്ധിപ്പിക്കാൻ സർക്കാർ തീരുമാനിച്ചത്. ഡി. എ വർദ്ധിപ്പിച്ച് കഴിഞ്ഞാൽ കേന്ദ്ര സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും 21 ശതമാനം ഡി. എ ലഭിക്കും.

salary
Advertisment