Advertisment

കുവൈറ്റിലെ സ്വകാര്യ മേഖലയില്‍ ജോലി ചെയ്യാന്‍ യുവാക്കള്‍ വിമുഖത കാണിക്കുന്നതായി റിപ്പോര്‍ട്ട്‌

author-image
ന്യൂസ് ബ്യൂറോ, കുവൈറ്റ്
Updated On
New Update

കുവൈറ്റ് : കുവൈറ്റിലെ സ്വകാര്യ മേഖലയില്‍ ജോലി ചെയ്യാന്‍ യുവാക്കള്‍ വിമുഖത കാണിക്കുന്നതായി റിപ്പോര്‍ട്ട് . സര്‍ക്കാര്‍ പുറത്തിറക്കിയ സ്ഥിതിവിവരക്കണക്കുകളിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത് .

Advertisment

publive-image

2017ല്‍ കുവൈറ്റിലെ 59 ശതമാനം യുവാക്കളും സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്നതിന് മടി കാണിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം ആയപ്പോഴേക്കും ഈ കണക്ക് 80 ശതമാനമായി ഉയര്‍ന്നു .

2017ല്‍ 6861 യുവാക്കള്‍ക്കാണ് രാജ്യത്തെ സ്വകാര്യ മേഖലയില്‍ പബ്ലിക് അതോറിറ്റ് ഫോര്‍ മാന്‍പവര്‍ ജോലി വാഗ്ദാനം ചെയ്തത്. ഇതില്‍ 4067 യുവാക്കളും അവസരം നിരസിച്ചു . 2794 പേര്‍ മാത്രമാണ് ജോലി സ്വീകരിച്ചതെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു .

2018ല്‍ യുവാക്കള്‍ക്ക് വാഗ്ദാനം ചെയ്ത തൊഴിലവസരങ്ങളുടെ എണ്ണം 5778 ആണെന്നും ഇതില്‍ 4618 പേര്‍ ഓഫര്‍ നിരസിച്ചതായും കണക്കുകള്‍ വ്യക്തമാക്കുന്നു . 1160 ബിരുദ ധാരികള്‍ മാത്രമാണ് വാഗ്ദാനം സ്വീകരിച്ചത്.

kuwait kuwait latest
Advertisment