Advertisment

മഹാകവി കുമാരനാശാൻ ജനിച്ചത് 1873ൽ, നാലാം ക്ലാസിലെ മലയാളം രണ്ടാം ഭാഗത്തിൽ ഇത് 1871ൽ! പാഠപുസ്തകങ്ങളിലുള്ള പിഴവുകൾ പുസ്തകങ്ങൾ തയാറാക്കുന്ന സർക്കാർ ഏജൻസിയായ എസ്‌സിഇആർടി പരിശോധിക്കുമെന്നു മന്ത്രി വി.ശിവൻകുട്ടി

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update

തിരുവനന്തപുരം: സംസ്ഥാന സിലബസിലെ നാലാം ക്ലാസ് പാഠപുസ്തകങ്ങളിലുള്ള പിഴവുകൾ പുസ്തകങ്ങൾ തയാറാക്കുന്ന സർക്കാർ ഏജൻസിയായ എസ്‌സിഇആർടി പരിശോധിക്കുമെന്നു മന്ത്രി വി.ശിവൻകുട്ടി. പരിശോധിച്ചു വേണ്ട നടപടി സ്വീകരിക്കാൻ എസ്‌സിഇആർടി ഡയറക്ടറോട് നിർദേശിക്കുമെന്ന് അദ്ദേഹം അറിയിച്ചു.

Advertisment

publive-image

മഹാകവി കുമാരനാശാൻ ജനിച്ചത് 1873ൽ ആണെങ്കിലും നാലാം ക്ലാസിലെ മലയാളം രണ്ടാം ഭാഗത്തിൽ ഇത് 1871 എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ജമ്മു കശ്മീരിനെ 2019ൽ കേന്ദ്ര സർക്കാർ 2 കേന്ദ്ര ഭരണ പ്രദേശങ്ങളാക്കി മാറ്റിയെങ്കിലും പുസ്തകത്തിൽ ഇപ്പോഴും ഇത് ഒറ്റ സംസ്ഥാനമാണ്.

ഭൂപടവും പഴയത്. 2016ൽ കേന്ദ്രസർക്കാർ പിൻവലിച്ച 1000 രൂപ നോട്ട് ഇപ്പോഴും പ്രചാരത്തിലുള്ള കറൻസിയായും പുസ്തകത്തിലുണ്ട്. 2013ൽ നിലവിൽ വന്ന പാഠപുസ്തകങ്ങളാണ് ഇപ്പോഴുമുള്ളത്.

Advertisment