Advertisment

മലപ്പുറം പെരിന്തൽമണ്ണയിൽ നോറോ വൈറസ് സ്ഥിരീകരിച്ചു

author-image
neenu thodupuzha
New Update

publive-image

Advertisment

മലപ്പുറം: പെരിന്തൽമണ്ണയിൽ ഒരു സ്വകാര്യ കോളജ് ഹോസ്റ്റലിലെ വിദ്യാർത്ഥികൾക്ക് നോറോ വൈറസ് സ്ഥിരീകരിച്ചു.

നിലവിൽ സ്ഥാപനത്തിൽ 55 വിദ്യാർത്ഥികൾ നിരീക്ഷണത്തിലാണ്. ഇതേത്തുടർന്ന് ആരോഗ്യവകുപ്പ് പ്രതിരോധ നടപടികൾ ആരംഭിച്ചു.

കഴിഞ്ഞ ദിവസം വയനാട് ലക്കിടിയിൽ ജവഹർ നവോദയ വിദ്യാലയത്തിൽ വൈറസ് ബാധ സ്ഥിരീകരിച്ചിരുന്നു. സ്കൂളിലെ 98 വിദ്യാർത്ഥികൾ വയറുവേദനയും ഛർദ്ദിയും അനുഭവപ്പെട്ടതിനെത്തുടർന്ന് നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്.

ആലപ്പുഴ വൈറോളജി ലാബിലെ സാമ്പിൾ പരിശോധനയിലായിരുന്നു നോറോ വൈറസ് കണ്ടെത്തിയത്.

Advertisment