Advertisment

''ചാര'' ബലൂണ്‍: വ്യോമാതിര്‍ത്തി ലംഘിച്ചിട്ടില്ലെന്ന് ചൈന

author-image
neenu thodupuzha
New Update

publive-image

Advertisment

ബെയ്ജിങ്: അമേരിക്കയുടെ വടക്കു പടിഞ്ഞാറന്‍ ആകാശത്ത് ബലൂണ്‍ ''എയര്‍ഷിപ്പ്'' എത്തിയ സംഭവത്തെ രാഷ്ട്രീയക്കാരും മാധ്യമങ്ങളും അനാവശ്യമായി ഊതിപ്പെരുപ്പിക്കുന്നെന്ന് ചൈനയുടെ കുറ്റപ്പെടുത്തല്‍. ചൈന ആരുടെയും വ്യോമാതിര്‍ത്തി ലംഘിച്ചിട്ടില്ലെന്നും പാരമാധികാരത്തിലേക്കു കടന്നുകയറ്റം നടത്തിയിട്ടില്ലെന്നുമാണ് ചൈനീസ് വാദം.

ബലൂണ്‍ വിവാദത്തെത്തുടര്‍ന്ന് അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ ബെയ്ജിങ് സന്ദര്‍ശനം ഉപേക്ഷിച്ച ഘട്ടത്തിലാണ് ചൈനയുടെ പ്രതികരണം. ബലൂണ്‍ പടിഞ്ഞാറന്‍ കാറ്റിന്റെ പ്രഭാവത്തില്‍ സഞ്ചാരപാതയില്‍നിന്നു വ്യതിചലിച്ച് അമേരിക്കയുടെ വ്യോമാതിര്‍ക്കു സമീപമെത്തുകയായിരുന്നെന്ന് കഴിഞ്ഞ ദിവസം ചൈന ചൂണ്ടിക്കാട്ടിയിരുന്നു.

ഇതില്‍ അവര്‍ ഖേദപ്രകടനവും നടത്തിയിരുന്നു. യു.എസിന്റെ ബാലിസ്റ്റിക് മിസൈല്‍ സൈറ്റുകള്‍ക്കു മീതെയാണ് ആദ്യ ബലൂണ്‍ പെന്റഗണ്‍ കണ്ടെത്തിയത്. രണ്ടാമത്തേത് ലാറ്റിനമേരിക്കയിലും. ഇവയ്ക്ക് അതീവ നിരീക്ഷണശക്തിയുണ്ടെന്നും വെടിവച്ചിടാന്‍ ബുദ്ധിമുട്ടാണെന്നുമാണ് അമേരിക്കന്‍ വിദഗ്ധരുടെ പക്ഷം.

ബലൂണിന് നിര്‍മിതബുദ്ധിയുടെ പിന്‍ബലമുണ്ടെന്നും അനുമാനിക്കുന്നു. ഉള്ളില്‍ ഹീലിയമാണെന്നും അതിനാല്‍ വെടിവയ്ക്കാതിരിക്കുന്നതാണ് നല്ലതെന്നുമുള്ള വാദങ്ങളും ഇതിനിടെ പുറത്തുവന്നു.

 

Advertisment