Advertisment

ഹൈദരാബാദില്‍ ആക്രമണത്തിന് ഐ.എസ്.ഐ. ഗ്രനേഡുകള്‍ നല്‍കിയെന്ന് എൻ.ഐ.എ.

author-image
neenu thodupuzha
New Update

publive-image

Advertisment

ഹൈദരാബാദ്: ഹൈദരാബാദ് നഗരത്തില്‍ ഭീകരാക്രമണം നടത്താന്‍ പാക് ചാരസംഘടനയായ ഐ.എസ്.ഐയും ലഷ്‌കറെ തോയ്ബയും നീക്കം നടത്തിയതായി എന്‍.ഐ.എ.

ഇതിനായി ഹാന്‍ഡ് ഗ്രനേഡുകള്‍ കൊടുത്തയച്ചതായും എന്‍.ഐ.എയുടെ എഫ്.ഐ.ആറില്‍ പറയുന്നു. ഭീകരാക്രമണ ഗൂഢാലോചനാക്കേസില്‍ ഹൈദാരാബാദ് സ്വദേശികളായ അബ്ദുള്‍ സഹീദ്, മാസ് ഹസന്‍ ഫറൂഖ്, സമിയുദ്ദീന്‍ എന്നിവര്‍ക്കെതിരേ രജിസ്റ്റര്‍ചെയ്ത എഫ്.ഐ.ആറിലാണ് എന്‍.ഐ.എയുടെ വെളിപ്പെടുത്തല്‍.

പാകിസ്താനിലുള്ളവര്‍ ഭീകരാക്രമണത്തിനുള്ള ചുമതല ഏല്‍പ്പിച്ചത് നിരവധി കേസുകളില്‍ പ്രതിയായ സഹീദിനെയാണ്. വര്‍ഗീയ സംഘര്‍ഷമുണ്ടാക്കും വിധം പൊതുയോഗങ്ങള്‍ക്കും പ്രകടനങ്ങള്‍ക്കും നേര ഗ്രനേഡ് എറിയാനായിരുന്നു നിര്‍ദേശം.

സഹദ് മറ്റു രണ്ടുപേരുമായി ചേര്‍ന്ന് കഴിഞ്ഞ വര്‍ഷം ഒക്‌ടോബറില്‍ ആക്രമണത്തിനു ഗൂഢാലോചന നടത്തിയെന്നും എഫ്.ഐ.ആറില്‍ പറയുന്നു. യു.എ.പി.എ. ചുമത്തി മൂന്നുപേരെയും നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.

Advertisment