Advertisment

ഇന്ത്യ വെസ്റ്റിൻഡീസ് ഫൈനലില്‍ മത്സരിക്കാനൊരുങ്ങി രൺവീർ; ’83’ യുടെ പുതിയ പോസ്റ്റർ

author-image
ഫിലിം ഡസ്ക്
New Update

publive-image

Advertisment

ഇന്ത്യയുടെ ആദ്യത്തെ ലോകകപ്പ് വിജയം ആസ്പദമാക്കി കബീര്‍ ഖാന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് 83. ഇന്ത്യയുടെ എക്കാലത്തെയും മികച്ച ഓൾ റൗണ്ടർ കബിൽ ദേവിന്റെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രത്തിന് വേണ്ടി കപില്‍ ദേവാകാനായി റണ്‍വീര്‍ സിങ് നടത്തിയ ശ്രമങ്ങളും സമൂഹ മാധ്യമങ്ങളിൽ തരംഗമായിരുന്നു. വെള്ളിത്തിരയിലൂടെ 1983ലെ ഇന്ത്യ വെസ്റ്റ് ഇന്‍റീസ് ഫൈനലില്‍ മത്സരിക്കാനൊരുങ്ങുകയാണ് രൺവീർ. ഇപ്പോഴിതാ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററാണ് സമൂഹ മാധ്യമങ്ങളിൽ തരംഗമാകുന്നത്. രൺവീർ തന്നെയാണ് ഫസ്റ്റ് ലുക്ക് പങ്കുവെച്ചതും. രണ്‍വീറിനെക്കൂടാതെ ആമി വിര്‍ക്ക്, ഹാര്‍ഡി സന്തു, സക്കീബ് സലീം പങ്കജ് തൃപാദി തുടങ്ങി നിരവധി താരങ്ങളും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.

https://www.instagram.com/ranveersingh/?utm_source=ig_embed&utm_campaign=embed_locale_control

Advertisment